സ്മാർട്ട്ഫോൺ ശ്രേണിയിലേക്ക് പുത്തൻ മോഡലുമായി സാംസങ്; വില 14,490 രൂപ
സ്മാര്‍ട് ഫോണ്‍ ശ്രേണിയിലേക്ക് പുതിയ മോഡലുമായി സാംസങ് രംഗത്തെത്തിയിരിക്കുകയാണ്. 14,490 രൂപയാണ് പുത്തൻ മോഡലായ ഗാലക്സി ഓണ്‍6 ന് കമ്പനി നിശ്ചയിച്ചിരിക്കുന്ന വില. ജൂലായ് അഞ്ചു മുതല്‍ ഫ്ലിപ് കാര്‍ട്ടിലൂടെയും സാംസങ് ഓണ്‍ലൈന്‍ ഷോപ്പിലൂടെയും ഫോണ്‍ ലഭ്യമാകും.
4ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ഗാലക്സി ഓണ്‍6ല്‍ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാം. ഫോണിലെ പിന്‍വശത്തെ ക്യാമറ 13 മെഗാപിക്സലും മുന്‍വശത്തെ ക്യാമറ എട്ട് മെഗാപിക്സലുമാണ്. രണ്ട് ക്യാമറകളുടെയും അപ്പേര്‍ച്ചര്‍ f/1.9 ആണ്. കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങള്‍ എടുക്കാന്‍ ഇത് സഹായിക്കും. മുന്‍വശത്തെ ക്യാമറയില്‍ ഫേയ്‌സ് അണ്‍ലോക്ക് ഫീച്ചറും ഉണ്ട്.
ആന്‍ഡ്രോയിഡ് ഓറിയോയില്‍ പ്രവര്‍ത്തിക്കുന്ന ഗാലക്സി ഓണ്‍6 ല്‍ എക്സിനോസ് 7870 1.6 ജിഗാഹെര്‍ട്ട്സ് ഒക്ടാകോര്‍ പ്രോസസര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. 3000 എംഎഎച്ച് ആണ് ബാറ്ററി പവര്‍. സാംസങ് ഇന്‍ഫിനിറ്റി ഡിസ്പ്ലേയുള്ള ഓണ്‍6 ല്‍ സാംസങിന്റെ സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ ടെക്നോളജിയാണുള്ളത്. കറുപ്പ്, നീല നിറങ്ങളില്‍ ഫോണ്‍ ലഭിക്കും.
ചാറ്റ് ഓവര്‍ വീഡിയോ, മൈ ഗാലക്സി വീഡിയോ, സാംസങ് പേ മിനി തുടങ്ങിയ ഫീച്ചറുകളും സാംസങ് ഗാലക്സി ഓണ്‍6ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും, ഈ ഫോണ്‍ മള്‍ട്ടി ടാസ്‌കേഴ്സിന് നല്ലൊരു പങ്കാളിയാകുമെന്നും സാംസങ് ഇന്ത്യ ഓണ്‍ലൈന്‍ ബിസിനസ് വൈസ് പ്രസിഡന്റ് സന്ദീപ് സിങ് അറോറ പറഞ്ഞു.
https://www.facebook.com/Malayalivartha