സാങ്കേതിക വികാസം മൗസ് പാഡിലും; പുത്തൻ മൗസ് പാഡുകൾ അവതരിപ്പിച്ച് ഷവോമി
ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഷവോമി പുതിയ രണ്ട് മൗസ് പാഡുകൾ അവതരിപ്പിച്ചു. ഷവോമി മീ മൗസ് പാഡും ഷവോമി മീ സ്മാര്‍ട്ട് മൗസ്പാഡുമാണ് പുതിയ മൗസ് പാഡുകള്‍. ഷവോമി മീ മൗസ് പാഡ് പ്രത്യേകിച്ചും ഗെയിമര്‍ക്കു വേണ്ടിയുളളതുമാണ്. രണ്ടാമത്തെ സ്മാര്‍ട്ട് മൗസ് പാഡ് നിരവധി ഫീച്ചറുകളോടെയാണ് എത്തുന്നത്.
500 രൂപ മുതല്‍ ഈ രണ്ട് ഉത്പന്നങ്ങളും ചൈനയില്‍ വില്‍പന ആരംഭിച്ചു എന്നാണ് സൂചന. സ്മാര്‍ട്ട് മൗസ് പാഡില്‍ വയര്‍ലെസ് ചാര്‍ജ്ജിംഗ് പിന്തുണയും അതു പോലെ RGB ലൈറ്റ്‌നിംഗ് ഇഫക്ടുകളും ഉണ്ട്.
ഈ സ്മാര്‍ട്ട് മൗസ് പാഡില്‍ Qi വയര്‍ലെസ് ചാര്‍ജ്ജിംഗ് ഘടകം ഉള്‍പ്പെടുത്തിയിരിക്കുന്നു. ഫോണും മൗസും ചാര്‍ജ്ജ് ചെയ്യാനുളള കഴിവും മൗസ് പാഡിനുണ്ട്. 2018 ല്‍ ജര്‍മന്‍ ഡോട്ട് ഡിസൈന്‍ അവാര്‍ഡ് നേടിയത് മീ സ്മാര്‍ട്ട് മൗസ് പാഡ് എന്നാണ് അവകാശപ്പെടുന്നത്.
മീ സ്മാര്‍ട്ട് മൗസ് പാഡിന്റെ ലൈറ്റ്‌നിംഗ് മോഡ് മാറ്റുന്നതിനായി ഉപകരണത്തിന്റെ മുകളില്‍ വലതു വശത്ത് ഒരു അലൂമിനിയം അലോയ് നോബ് ഉണ്ട്. ഇതില്‍ ആന്റി-സ്ലിപ് TPU മാറ്റ് എന്ന ഓപ്ഷനും ഉണ്ട്. മീ മൗസ് പാഡ് ഗെയിമേഴ്‌സിനെ ലക്ഷ്യം വച്ചാണ് ഇറക്കിയിരിക്കുന്നത്. ഇതില്‍ മെച്ചപ്പെട്ട സെന്‍സര്‍ പ്രകടനവും അതു പോലെ സ്പീഡ് ട്രാക്കിംഗും വാഗ്ദാനം ചെയ്യുന്നു. ഈ മൗസ് പാഡിന്റെ അളവ് 355x255x2.35mm ഉും ഭാരം 196 ഗ്രാമുമാണ്.
https://www.facebook.com/Malayalivartha