ഭക്ഷ്യയോഗ്യമായ പാത്രങ്ങളുമായി ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി
സത്ക്കാരചടങ്ങുകള്‍ക്കും മറ്റും വിളമ്പിയ വിഭവസമൃദ്ധമായ ഭക്ഷണത്തിന് ശേഷം അതു വിളമ്പിയ പാത്രങ്ങള്‍ കൂടി കഴിക്കാന്‍ പറ്റിയാലോ? കഴിക്കുന്നയാള്‍ക്കും സന്തോഷം, പാത്രം കഴുകുകയോ ഉപേക്ഷിക്കുകയോ ചെയ്യേണ്ടാത്തതിനാല്‍ സദ്യ തന്നയാള്‍ക്കും സന്തോഷം. സസ്യങ്ങളില്‍ നിന്നും ലഭിക്കുന്ന പദാര്‍ത്ഥങ്ങളില്‍ നിന്നാണ് ഉല്‍പന്നങ്ങള്‍ നിര്‍മിക്കപ്പെടുന്നത്. ഇവ കഴിക്കുകയോ മണ്ണിലുപേക്ഷിക്കുകയോ ചെയ്യാം. മണ്ണിലുപേക്ഷിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇവ മണ്ണില്‍ ലയിച്ചു ചേരും.
ബെംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗജമുഖ എന്റര്‍െ്രെപസസ് എന്ന സ്റ്റാര്‍ട്ടപ് കമ്പനിയാണ് കഴിക്കാന്‍ സാധിക്കുന്ന പാത്രങ്ങള്‍, സ്പൂണുകള്‍, ഫോര്‍ക്കുകള്‍. ഐസ്‌ക്രീം സ്റ്റിക്കുകള്‍ തുടങ്ങിയവയുമായി രംഗത്തെത്തിയിരിക്കുന്നത്. സമീപഭാവിയില്‍ തന്നെ ഭക്ഷ്യയോഗ്യമായ പാത്രങ്ങള്‍ നമ്മുടെ തീന്‍ മേശകളിലെത്തും. ഒരു തവണ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ എങ്കിലും ഒന്നരവര്‍ഷം വരെ ഇവ കേടുകൂടാതെ ഇരിക്കും.
ചന്ദന നിറമുള്ള, മനം മയക്കുന്ന ഗന്ധമുള്ള ഈ പാത്രങ്ങള്‍ അത്രയെളുപ്പം ഭക്ഷിക്കാന്‍ സാധിക്കില്ല. കുറച്ചു കനമുണ്ട് ഇവയ്ക്ക്. കനമില്ലെങ്കില്‍ ഭക്ഷണസാധനങ്ങള്‍ അതില്‍ കരുതാന്‍ സാധിക്കില്ലല്ലോ. അല്‍പം നനവുള്ള ഭക്ഷണസാധനങ്ങള്‍ പാത്രങ്ങളില്‍ വച്ചാല്‍ അവ നേര്‍ത്തതാകും. ഭക്ഷണം കഴിച്ച ശേഷം പാത്രങ്ങളും അകത്താക്കാം.
ആദ്യമായല്ല കഴിക്കാവുന്ന പാത്രങ്ങള്‍ ഇന്ത്യയിലെത്തുന്നത്. കെന്റക്കി ഫ്രൈഡ് ചിക്കന്‍ (കെഎഫ്‌സി) രണ്ടു വര്‍ഷംമുമ്പ്് കഴിക്കാവുന്ന 'റൈസ് ബോളുകള്‍' തങ്ങളുടെ സ്‌റ്റോറുകളിലെത്തിച്ചിരുന്നു. കെഎഫ്‌സി
ഔട്‌െലറ്റുകളില്‍ ഇവ ഹിറ്റായിരുന്നു.
ഭക്ഷ്യയോഗ്യമായ സ്പൂണുകള്‍ നിര്‍മ്മിക്കുക വഴി പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ ശക്തമായ സന്ദേശം നല്‍കുക എന്നതാണ് പ്രധാന ലക്ഷ്യം. 100 സ്പൂണുകളടങ്ങിയ ഒരു ബോക്‌സിനു 300 രൂപയാണ് അവര്‍ ഈടാക്കുന്നത്. അമേരിക്കയുള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നു തങ്ങള്‍ക്കു ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ടെന്നു കമ്പനി അധികൃതര്‍ പറയുന്നു.
ഓരോ ദിവസവും ഉപേക്ഷിക്കപ്പെടുന്നതും, മണ്ണില്‍ ലയിച്ചു ചേരാത്തതുമായ കോടിക്കണക്കിന് പാത്രങ്ങളും കപ്പുകളും രാജ്യം നേരിടുന്ന വലിയ പ്രതിസന്ധിയാണ്. ഇതിന്റെ വരവോടെ പ്ലാസ്റ്റിക് ഉപയോഗത്തെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സഹായിക്കും.
https://www.facebook.com/Malayalivartha