'മോഷന്‍ ചെയര്‍' വിപണിയിലിറക്കി ഗോദ്റെജ് ഇന്റീരിയോ
പുറംവേദന ഉള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകളില്ലാതെ സുഖകരമായി ഓഫീസ് ജോലികള്‍ ചെയ്യാന്‍ സഹായിക്കുന്ന 'മോഷന്‍ ചെയര്‍' കേരള വിപണിയിലെത്തിച്ച് പ്രമുഖ ഫര്‍ണീച്ചര്‍ ബ്രാന്‍ഡായ ഗോദ്റെജ് ഇന്റീരിയോ. ഉപയോക്താവിന്റെ ശരീര ചലനങ്ങള്‍ക്ക് അനുസൃതമായി ഓരോ വശത്തേക്കും ചരിയുമെന്നതാണ് മോഷന്‍ ചെയറിന്റെ പ്രധാന മികവ്. വിപണിയില്‍ ആദ്യമായാണ് ഇത്തരം ചെയര്‍ അവതരിപ്പിക്കപ്പെടുന്നത്.
അഞ്ച് വ്യത്യസ്ഥ സീറ്റ് നിറങ്ങളില്‍ ലഭിക്കും. വെള്ള, ഗ്രേ നിറഭേദങ്ങളാണ് ബോഡിക്കുള്ളത്. ആം റെസ്റ്റ് ക്രമീകരിക്കാവുന്ന വേരിയന്റും ലഭിക്കും. ഉയരം മാത്രമല്ല, ചരിവുകളും ക്രമീകരിക്കാമെന്ന മികവും മോഷന്‍ ചെയറിനുണ്ട്. ഓണ്‍ലൈന്‍, ഓഫ്ലൈന് വിപണികളില്‍ ലഭിക്കുന്ന ചെയറിന് 10,000 രൂപയാണ് വില. മൊത്തം 500 കോടി രൂപയുടേതാണ് കേരളത്തിലെ ഓഫീസ് ഫര്‍ണീച്ചര്‍ വിപണി. കഴിഞ്ഞവര്‍ഷം എട്ട് ശതമാനമാണ് വളര്‍ച്ച. 20 ശതമാനം വളര്‍ച്ചയോടെ 75 കോടി രൂപയുടെ വില്പനയാണ് ഗോദ്റെജ് ഇന്റീരിയോ കേരളത്തില്‍ നടത്തിയത്.
https://www.facebook.com/Malayalivartha