ഓണര്‍ സീരീസിലെ പുത്തൻ ഫ്ലാഗ്ഷിപ്പ് മോഡൽ അവതരിപ്പിച്ച് വാവെയ്
ഓണര്‍ സീരീസിലെ പുത്തൻ ഫ്ലാഗ്ഷിപ്പ് മോഡൽ പുറത്തിറക്കി വാവെയ്. ഓണര്‍ 10 ന്റെ GT പതിപ്പ് ആണ് അവതരിപ്പിച്ചിരിക്കുന്നത്. 8 ജിബി റാം, ജിപിയു ടര്‍ബോ സാങ്കേതികത സാധാരണ ഓംടലിലിൽ നിന്നും പുത്തൻ മോഡലിനെ വ്യത്യസ്ഥനാക്കുന്നത്.
ഓണര്‍ 10 ന്റെ 6 ജിബി മോഡലിന് 32,999 രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ വിലയായി കമ്പനി നിശ്ചയിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഹോണര്‍ 10 ന് 5.85 ഇഞ്ച് FHD + ഐപിഎസ് ഡിസ്പ്ലേയാണുളളത്. 19:9 അനുപാതത്തില്‍ ഫോണിന്റെ മുകളിലായി ഒരു നോച്ചും ഉണ്ട്.
ഇപ്പോള്‍ അവതരിപ്പിക്കുന്ന മിക്ക സ്മാര്ട്ട്ഫണുകളിലും നോച്ചിന് പ്രാധാന്യം നല്‍കിയിരിക്കുകയാണ് കമ്പനികൾ. ഏറ്റവും പുതിയ ഹൈ സിലിക്കണ്‍ കിരിന്‍ 970 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 6 ജിബി റാം, 64ജിബി/ 128ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജാണ് ഫോണിന്.
ഡ്യുവല്‍ ക്യാമറ സെറ്റപ്പാണ് ഫോണിന്. അതായത് 24എംപി, 16എംപി ക്യാമറകള്‍. സെല്‍ഫിക്ക് മിഴിവ് പകരാന്‍ 24 എംപി മുന്‍ ക്യാമറയും ഫോണില്‍ ഒരുക്കിയിരിക്കുന്നു. മുന്‍ ക്യാമറയില്‍ ഫേസ് അണ്‍ലോക്ക് ഫീച്ചറുമുണ്ട്. ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണാണ് ഹോണര്‍ 10. ഫോണിന്റെ മുകളിലായി കസ്റ്റം iOS പോലൊരു EMUI സ്കിന്‍ കാണപ്പെടുന്നു.
https://www.facebook.com/Malayalivartha