രാജ്യത്ത് വൈദ്യുത ബൈക്കുകള്‍ നിര്‍മ്മിക്കാനൊരുങ്ങി സുസുക്കി ഇന്ത്യ
2020 ഓടെ വൈദ്യുത ബൈക്കുകളും സ്‌കൂട്ടറുകളും ഇന്ത്യന്‍ നിരത്തുകളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രമുഖ ടൂവീലര്‍ നിര്‍മാതാക്കളായ സുസുകി ഇന്ത്യ നിര്‍മാണത്തിനൊരുങ്ങുന്നു. സുസുകി ചെയര്‍മാന്‍ ഒസാമു സുസുകി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂട്ടിക്കാഴ്ചയില്‍ വൈദ്യുത ബൈക്കുകളുടെ നിര്‍മാണം സംബന്ധിച്ച വിശദാംശങ്ങള്‍ അവതരിപ്പിച്ചിരുന്നു. വൈദ്യുത ബൈക്കുകളില്‍ ഉപയോഗിക്കാനുള്ള ബാറ്ററികള്‍ നിര്‍മിക്കുന്നതിനായുള്ള പ്ലാന്റ് ഗുജറാത്തില്‍ ആരംഭിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. പ്ലാന്റിന്റെ നിര്‍മ്മാണത്തിനായി 1700 കോടിയോളം രൂപയാണ് കമ്പനി മുതല്‍ മുടക്കുന്നത്.
ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം ബാറ്ററി ചാര്‍ജിംഗ് യൂണിറ്റ് സ്ഥാപിക്കാനുള്ള പദ്ധതി തയാറാക്കാനായി അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചതായും കമ്പനി അറിയിച്ചു. വൈദ്യുത ബൈക്കുകള്‍ക്ക് വലിയ വിലയാകുമെന്നതാണ് അവയുടെ സ്വീകാര്യത കു!റയ്ക്കുന്നതെന്നും സര്‍ക്കാര്‍ നയങ്ങള്‍ അനുകൂലമായാല്‍ ഇവയുടെ നിര്‍മാണച്ചെലവ് കുറക്കാന്‍ കഴിയുമെന്നും കമ്പനി അറിയിച്ചു.
https://www.facebook.com/Malayalivartha