കേരളത്തിലെ നഴ്‌സറി സ്‌കൂളുകള്‍ ഇനി കോര്‍പ്പറേറ്റുകള്‍ നടത്തും
അടിസ്ഥാന സൗകര്യങ്ങളോ ശിശുസൗഹൃദ സാഹചര്യങ്ങളോ ഇല്ലാതെ അലക്ഷ്യമായും അശാസ്ത്രീയമായും നടത്തിവരുന്ന സംരംഭങ്ങളെ പിന്നിലാക്കി പ്രമുഖ കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ പിന്തുണയോടെ പ്ലേ സ്‌കൂള്‍ / പ്രീ - സ്‌കൂള്‍ മേഖലയില്‍ ബ്രാന്‍ഡഡ് സ്ഥാപനങ്ങളുടെ സാന്നിധ്യം സംസ്ഥാനത്ത് അതിവേഗം വ്യാപകമാകുന്നു.
കുറഞ്ഞത് 5000 കോടി രൂപയുടെ ബിസിനസ് സാധ്യതയാണ് ഈ മേഖലയിലുള്ളതെന്നാണ് ബ്രാന്‍ഡ് മാനേജര്‍മാരുടെ അനുമാനം. നിലവില്‍ കിന്‍ഡര്‍ഗാര്‍ട്ടന്‍, മോണ്ടിസ്സോറി വിഭാഗത്തില്‍പ്പെട്ട ബ്രാന്‍ഡുകളാണ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. രാജ്യത്തെ പ്രമുഖ പ്രീ - സ്‌കൂള്‍ ബ്രാന്‍ഡുകള്‍ക്ക് പിന്നാലെ ചില രാജ്യാന്തര ബ്രാന്‍ഡുകളും കേരളത്തില്‍ ഇടം തേടാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. കിഡ്‌സീ, യൂറോകിഡ്‌സ്, കാംഗ്‌രൂ, ഹലോ കിഡ്‌സ്, ലിറ്റില്‍ ഐന്‍സ്റ്റീന്‍സ്, ഷെംറോക്, ലിറ്റില്‍ മിലേനിയം, സ്മാര്‍ട്കിഡ്‌സ് എന്നിങ്ങനെ നീളുന്നതാണ് ഇവയുടെ നിര.
ബ്രാന്‍ഡഡ് സ്‌കൂളുകള്‍ ഫ്രാഞ്ചൈസി അടിസ്ഥാനത്തില്‍ നടത്താന്‍ മുന്നോട്ടുവന്നവരിലധികവും വനിതാസംരംഭകരാണ്. കുറഞ്ഞത് 2000 ചതുരശ്ര അടി സ്ഥലവും 10 ലക്ഷം രൂപയുമുണ്ടെങ്കില്‍ ഫ്രാഞ്ചൈസിയാകാമെന്നതാണ് ഇവര്‍ കാണുന്ന സൗകര്യം. പ്രമുഖ ബ്രാന്‍ഡുകള്‍ വരവിന്റെ നിശ്ചിത വിഹിതം റോയല്‍റ്റിയായി ആവശ്യപ്പെടുന്നുണ്ട്.
നഗരവല്‍ക്കരണം വ്യാപകമാകുന്നതാണു ബ്രാന്‍ഡഡ് സ്‌കൂളുകളുടെ വ്യാപനത്തിനുള്ള പ്രധാനം കാരണം. കുടുംബങ്ങളുടെ വരുമാന വര്‍ധനയും ഗുണമേന്മയിലുള്ള താത്പര്യവും ബ്രാന്‍ഡ് അവബോധം പടര്‍ത്താന്‍ സഹായകമാകുന്നുണ്ട്. ഫീസ് ഇനത്തിലും സംഭാവന ഇനത്തിലുമായി ഭാരിച്ച തുക നല്‍കി മക്കള്‍ക്ക് പ്രവേശനം സമ്പാദിക്കുന്നവരില്‍ ഏറെയും വരുമാനത്തിന്റെ കാര്യത്തില്‍ മധ്യ വര്‍ഗത്തില്‍പ്പെട്ടവരാണ്. വര്‍ഷം 60,000 - 80,000 രൂപാവരെ ഫീസ് ഈടാക്കുന്ന ബ്രാന്‍ഡഡ് സ്‌കൂളുകളുമുണ്ട്.
സംസ്ഥാനത്തു പ്രീ - സ്‌കൂള്‍ വിഭാഗത്തില്‍പ്പെട്ട മുപ്പതിനായിരത്തിലേറെ സ്ഥാപനങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ കഷ്ടിച്ചു 10 ശതമാനത്തോളം മാത്രമാണ് ബ്രാന്‍ഡഡ് സ്‌കൂളുകളുടെ ശൃംഖലയില്‍പ്പെട്ടവ. അഞ്ചു വര്‍ഷത്തിനകം ഇവയുടെ എണ്ണത്തില്‍ പ്രതീക്ഷിക്കുന്നത് വന്‍ കുതിപ്പാണ്.
ദേശീയ തലത്തില്‍ പ്രീ - സ്‌കൂള്‍ വിദ്യാഭ്യാസ വിപണി 25,000 കോടി രൂപയുടെതാണന്നാണ് കണക്കാക്കുന്നത്. 2017 - 2022 കാലയളവില്‍ 23 ശതമാനമെങ്കിലും വാര്‍ഷിക വളര്‍ച്ച ഉണ്ടാകുമെന്നാണ് കരുതുന്നത്
https://www.facebook.com/Malayalivartha