ഇന്ത്യൻ വിപണി കീഴടക്കാനൊരുങ്ങി സാംസങ്; 4915 കോടി രൂപ നിര്‍മ്മാണ ചിലവിൽ ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിർമ്മാണ യൂണിറ്റ് ഉത്തര്‍പ്രദേശിൽ
ലോകത്തിലെ തന്നെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിർമ്മാണ യൂണിറ്റ് ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസങ് ആരംഭിച്ചു. പുതിയ നിർമ്മാണ യൂണിറ്റ് ജൂലായ് ഒൻപതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേയിനും ചേര്‍ന്ന് ഉത്‌ഘാടനം ചെയ്യും.
4915 കോടി രൂപയാണ് കമ്പനിയുടെ നിര്‍മ്മാണ ചെലവ്. നിലവില്‍ 6.7 കോടി സ്മാര്‍ട്‌ഫോണുകളാണ് സാംസങ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്. പുതിയ പ്ലാന്റ് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ഇത് 12 കോടിയിലധികമായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവില്‍ സാംസങിന്റെ ഉത്പാദന ശേഷയുടെ പത്ത് ശതമാനം ഇന്ത്യയിലാണ്. പുതിയ പ്ലാന്റിലൂടെ വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത് 50 ശതമാനമായി ഉയര്‍ത്താന്‍ സാംസങ് ലക്ഷ്യമിടുന്നു. രാജ്യത്തിന് അകത്തും പുറത്തും ഫോണുകളുടെ വിപണനം വര്‍ധിപ്പിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. എണ്ണം കൂടിവരുന്ന ആവശ്യക്കാരെയെല്ലാം സംതൃപ്തരാക്കാനും ഇതുവഴി സാധിക്കുമെന്നും സാംസങ് പറഞ്ഞു. അതിനൊപ്പം 15000 പേര്‍ക്കാണ് കമ്പനി തൊഴിലവസരങ്ങള്‍ നല്‍കുന്നത്.
https://www.facebook.com/Malayalivartha