പ്രമുഖ പത്രമാധ്യമങ്ങളിൽ ഫുൾപേജ് പരസ്യം; വ്യാജ സന്ദേശങ്ങളെ തുരത്തിയോടിക്കാൻ പുത്തൻ നടപടിയുമായി വാട്സാപ്പ്
വാട്സാപ്പിലൂടെ രാജ്യത്ത് വ്യാപകമായി പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾക്ക് തടയിടാനുള്ള നടപടിയുമായി വാട്സാപ്പ് ഉടമസ്ഥരായ ഫേസ്ബുക്ക് രംഗത്തെത്തിയിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള വ്യാജ വാർത്തകൾ ആൾകൂട്ട കൊലയിലേക്കും ആക്രമണങ്ങളിലേക്കും നയിച്ചതിനെ തുടർന്നാണ് പുതിയ നടപടി.
ഇന്ത്യയിലെ പ്രമുഖ പത്രമാധ്യമങ്ങളിൽ ഫുൾപേജ് പരസ്യം നൽകിയാണ് വാട്സ്ആപ്പ് വ്യാജ വാർത്തകളെ തുരത്താനുള്ള നടപടി സ്വീകരിച്ചിരിക്കുന്നത്. വടക്കൻ സംസ്ഥാനങ്ങളിലെ പ്രധാന പത്രങ്ങളുടെ പിൻ പേജിലാണ് പരസ്യങ്ങൾ അച്ചടിച്ചത്.
വ്യാജ വാർത്തകളെ കുറിച്ചുള്ള നിർദ്ദേശങ്ങളാണ് പരസ്യത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. വ്യാജ വാർത്തകൾ പ്രചരിക്കുന്നതിനെതിരെ സർക്കാർ വാട്സ്ആപ്പിനോട് പരാതിപ്പെട്ടിരുന്നു. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരെന്ന പേരില്‍ സമൂഹ മാധ്യമങ്ങളിലെ നുണ പ്രചാരണത്തെ തുടര്‍ന്ന് ആള്‍ക്കൂട്ടാക്രമണത്തില്‍ 33 പേരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്.
എന്നാല്‍ കൊല്ലപ്പെട്ടവരില്‍ ആര്‍ക്കും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരുമായി ബന്ധമുണ്ടെന്ന് ഇതുവരെ സ്ഥിരീകരിക്കാന്‍ ആയിട്ടില്ല. ആക്രമണങ്ങളില്‍ മൂന്നില്‍ ഒന്നും നടന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ വര്‍ഷം കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരെന്ന വ്യാജ പ്രചാരണത്തെ തുടര്‍ന്ന് രാജ്യത്ത് 24 പേരാണ് കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha