വാട്സാപ്പിലൂടെ പ്രചരിക്കുന്ന വ്യാജ ലിങ്കുകൾക്ക് പൂട്ട് വീഴും; പുത്തൻ ഫീച്ചർ അണിയറയിൽ പുരോഗമിക്കുന്നു
വാട്സാപ്പ് വഴിയുള്ള വ്യാജ പ്രചരണങ്ങൾക്ക് തടയിടാനുള്ള പുത്തൻ സാങ്കേതിക വിദ്യ ഒരുങ്ങുന്നു. വാട്സാപ്പിൽ വരുന്ന വാർത്തയുടെ വിവരങ്ങൾ വ്യജമാണോ എന്ന് പരിശോധിച്ച് അക്കാര്യം ഉപഭോക്താവിന് സൂചന നല്‍കും വിധത്തിലാണ് പുതിയ ഫീച്ചറിന്‌റെ പ്രവര്‍ത്തനം.
‘സസ്പീഷ്യസ് ലിങ്ക് ഡിറ്റക്ഷന്‍ ഫീച്ചര്‍’ എന്ന സംവിധാനമാണ് വാട്‌സാപ്പ് പുതുതായി പരീക്ഷിക്കുന്നത്. പരീക്ഷണം സംബന്ധിച്ച ചിത്രങ്ങള്‍ വാബീറ്റല്‍ ഇന്‍ഫോ ആണ് പുറത്തു വിട്ടത്. എന്നാല്‍, എപ്പോള്‍ മുതല്‍ ഈ ഫീച്ചര്‍ ലഭ്യമാകുമെന്നതിന് വ്യക്തതയില്ല. ആന്‍ഡ്രോയിഡിലെ 2.18.204 ബീറ്റാ പതിപ്പിലാണ് പുതിയ സംവിധാനം പരീക്ഷിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പുതിയ ഫീച്ചറിലൂടെ വാട്സ്‌ആപ്പിന് അകത്തുവെച്ച് തന്നെ ലിങ്കുകള്‍ സംശയാസ്പദമാണോ എന്ന് തിരിച്ചറിയാനുള്ള സൗകര്യമുണ്ടാകും. ഉപയോക്താക്കള്‍ക്ക് ഒരു ചുവന്ന ലേബല്‍ നല്‍കിയാണ് ഈ ലിങ്കുകള്‍ പ്രശ്നകാരിയാണെന്ന സൂചന നല്‍കുക.
ഈ ലിങ്ക് ഉപയോക്താക്കളെ ഒരു വ്യാജ വെബ്സൈറ്റിലേക്കാണോ റീഡയറക്‌ട് ചെയ്യുന്നത് എന്ന് വാട്സ്‌ആപ്പ് ഓട്ടോമാറ്റിക് ആയി തിരിച്ചറിയുന്നു. അതേസമയം, ഉപയോക്താവ് മുന്നറിയിപ്പ് കണ്ടിട്ടും ലിങ്ക് തുറന്നാല്‍ വാട്സ്‌ആപ്പ് രണ്ടാമതൊരു അറിയിപ്പുകൂടി നല്‍കും. വ്യാജ പ്രചരണം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യത്തെത്തുടര്‍ന്നാണ് വാട്സ്‌ആപ്പ് പുതിയ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha