വ്യാജ അക്കൗണ്ടുടമകളെ തിരിച്ചറിയാന്‍ പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്
കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വ്യാജന്മാരെ തിരിച്ചറിയാന്‍ വാട്ട്‌സ് ആപ്പിന് സമാനമായി പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കളുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കാനാണ് കമ്പനിയുടെ പുതിയ തീരുമാനം.
സംശയകരമായ അക്കൗണ്ടുടമകളെ തിരിച്ചറിയാന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന ഫീച്ചറാണ് ഫേസ്ബുക്ക് അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ അജ്ഞാതരായ അക്കൗണ്ടുടമകളില്‍ നിന്നും ഫേസ്ബുക്ക് മെസന്‍ജറിലേക്ക് സന്ദേശങ്ങള്‍ വരുന്നത് ഉപഭോക്താക്കള്‍ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഇത്തരത്തിലുളള സന്ദേശങ്ങള്‍ വന്നാല്‍ മുന്നറിയിപ്പ് നല്‍കുന്ന ഫീച്ചറാണ് ഇത്.
അജ്ഞാതവും സംശയകരവുമായ അക്കൗണ്ടുടമയെ കുറിച്ചുളള വിവരങ്ങളാണ് ഫേസ്ബുക്ക് മുന്നറിയിപ്പായി നല്‍കുക. ഇതിലുടെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് ഉപഭോക്താവ് നീങ്ങുന്നത് ഒഴിവാക്കാനാകുമെന്നാണ് കണക്കുകൂട്ടുന്നു.
നിലവില്‍ ഗ്രൂപ്പ് ചാറ്റിങ് ഫേസ്ബുക്കില്‍ സജീവമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അജ്ഞാതര്‍ ഇത്തരം ചര്‍ച്ചകളില്‍ കടന്നുകൂടി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് സ്വാഭാവികമാണ്. ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് റഷ്യയില്‍ നിന്നാണ് അജ്ഞാതര്‍ ഫേസ്ബുക്കില്‍ ലോഗിങ് ഇന്‍ ചെയ്തിരിക്കുന്നത്, അടുത്തിടെയാണ് അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ പുതിയ ഫീച്ചര്‍ ഉപകാരപ്രദമാകുമെന്നാണ് കരുതുന്നത്. വ്യാജ അക്കൗണ്ടുകളില്‍ നിന്നും സന്ദേശങ്ങള്‍ അയക്കുന്നത് ഉള്‍പ്പെടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഇത് സഹായകമാകുമെന്നാണ് ഫേസ്ബുക്ക് കണക്കുകൂട്ടുന്നു.
https://www.facebook.com/Malayalivartha