'എക്സ്-റേ' സംവിധാനങ്ങളുടെ കാലം കഴിഞ്ഞു; പുത്തൻ സാങ്കേതിക വിദ്യയുമായി ന്യൂയോര്‍ക്ക് ശാസ്ത്രജ്ഞർ
'എക്സ്-റേ' സംവിധാനം രോഗ നിർണ്ണയത്തിന് ഏറെ സഹായകരമായ ഒരു സാങ്കേതിത വിദ്യയാണ്. മനുഷ്യ ശരീരത്തിനുള്ളിലെ നേർത്ത മാറ്റങ്ങൾ പോലും ഈ സംവിധാനം ഉപയോഗിച്ച് കണ്ടെത്തുവാനാകും എന്നത് കൊണ്ട് തന്നെ ഈ സാങ്കേതിക വിദ്യ വളരെ പ്രചാരത്തിലാണുള്ളത്.
എന്നാൽ ന്യൂയോര്‍ക്കിലെ ഒരു കൂട്ടം ശാസ്ത്രജ്ഞന്മാരുടെ പുത്തൻ കണ്ടുപിടിത്തം ചരിത്രത്തിലിടം പിടിക്കാനൊരുങ്ങുകയാണ്. 'എക്സ്-റേ' സംവിധാനത്തിന് പകരമായി 'ത്രീ ഡി കളര്‍ എക്‌സ്‌റേ' എന്ന വിപ്ലവകരമായ കണ്ടുപിടിത്തവുമായാണ് ഇവർ എത്തിയിരിക്കുന്നത്.
ത്രി ഡി കളര്‍ എക്‌സ്‌റേ സംവിധാനം അര്‍ബുദം പോലുള്ള രോഗങ്ങളുടെ നിര്‍ണയത്തിന് സഹായമാകുമെന്നും ക്യാമറ പോലെ പ്രവര്‍ത്തിക്കുന്ന മെഡിപിക്സ് സംവിധാനത്തിലൂടെ മനുഷ്യ ശരീരത്തിനുള്ളിലെ ഏറ്റവും ചെറിയ ഭാഗത്ത് സംഭവിച്ചിരിക്കുന്ന ക്ഷതങ്ങള്‍ വരെ വ്യക്തമായി കണ്ടെത്താന്‍ ഇത് ഡോക്ടര്‍ന്മാരെ സഹായിക്കുമെന്നും കളര്‍ എക്സറേ സംവിധാനം വികസിപ്പിച്ചെടുത്ത സിഇആര്‍എന്‍ അവകാശപ്പെട്ടു.
എക്‌സ്‌റേ മെഷീനിലെ കൃത്യമായ എനര്‍ജി റെസലൂഷനും കുറഞ്ഞ പിക്‌സല്‍ ക്രമീകരണവുമാണ് എക്‌സ്‌റേ ചിത്രങ്ങളുടെ വ്യക്തതയ്ക്ക് കാരണമെന്ന് യന്ത്രം വികസിപ്പിച്ചെടുത്ത കാന്റബറി സര്‍വകലാശാലയിലെ പില്‍ ബട്ട്ലര്‍ പറഞ്ഞു.
രോഗിയുടെ ശരീരഭാഗത്തിലുണ്ടാവുന്ന മുഴകള്‍ പെട്ടെന്ന് തിരിച്ചറിയുവാനും അസ്ഥിയുടെയും മസിലിന്റെയും ദൃശ്യങ്ങള്‍ പ്രത്യേകമായി ലഭിക്കുവാനും പുതിയ എക്‌സ്‌റെ സംവിധാനത്തിലൂടെ സാധ്യമാകും. പുതിയ എക്‌സറേ മെഷീനുകള്‍ വിപണിയിലെത്തിക്കുന്നത് മാര്‍സ് ബയോഇമേജിങ് എന്ന് ന്യൂസിലാന്റ കമ്പനിയാണ്.
https://www.facebook.com/Malayalivartha