പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്സാപ്പ്
സോഷ്യൽ മീഡിയ ഭീമൻ ഫേസ്ബുക്കിന്റെ മെസേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് പുതിയ രണ്ട് ഫീച്ചറുകള്‍ കൂടി അവതരിപ്പിക്കുന്നു. മാര്‍ക്ക് ആസ് റീഡ്, മ്യൂട്ട് തുടങ്ങിയ ഫീച്ചറുകളാണ് വാട്സ്ആപ്പ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ടെക് വെബ്സൈറ്റായ വാബ്ബീറ്റ ഇന്‍ഫോയാണ് വാട്സ്ആപ്പിന്റെ പുതിയ ഫീച്ചറുകളെ കുറിച്ച് സൂചനകള്‍ നല്‍കിയത്.
വാട്സാപ്പിൽ മെസേജുകള്‍ വരുമ്പോൾ ലഭിക്കുന്ന നോട്ടിഫിക്കേഷനില്‍ ക്ലിക്ക് ചെയ്ത് മാര്‍ക്ക് ആസ് റീഡ് സംവിധാനം ഉപയോഗിക്കാനാവും. മെസേജ് വായിക്കാതെ തന്നെ നോട്ടിഫിക്കേഷന്‍ ക്ലിക്ക് ചെയ്ത് അത് വായിച്ചുവെന്ന് രേഖപ്പെടുത്താനുള്ള സംവിധാനമാണ് മാര്‍ക്ക് ആസ് റീഡ്. ഇതിനൊടൊപ്പം നോട്ടിഫിക്കേഷന്‍ സെന്ററിൽ നിന്ന് തന്നെ ചാറ്റുകള്‍ മ്യൂട്ട് ചെയ്യാനുള്ള സൗകര്യവും വാട്സ്ആപ്പ് നല്‍കും.
നിരവധി മാറ്റങ്ങളാണ് വാട്സ്ആപ്പ് ഇൗയിടെ അവതരിപ്പിച്ചത്. പേയ്മന്റ സംവിധാനം, ഫോര്‍വേഡ് മെസേജുകള്‍ക്ക് മുകളില്‍ പ്രത്യേക ടാഗ് എന്നിവയെല്ലാം വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha