അലോസരപ്പെടുത്തുന്ന കോളുകൾ ഒഴിവാക്കാം; പുത്തൻ ഫീച്ചറുമായി ഗൂഗിള്‍
ഫോണുകൾ ഉപയോഗിക്കുന്നവരിൽ പലപ്പോഴും ശല്യമായിട്ടു വരുന്ന ഒന്നാണ് അനാവശ്യസമയങ്ങളിൽ എത്തുന്ന കോളുകൾ. പ്രധാനപ്പെട്ട സമയങ്ങളിലോ അല്ലെങ്കിൽ സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിക്കുന്ന സമയത്തോ ആകും നിങ്ങളുടെ സ്മര്‍ട്ട്ഫോണില്‍ ഒരു ശല്യപ്പെടുത്തുന്ന കോള്‍ എത്തുക.
തികച്ചു അലോസരപ്പെടുത്തുന്ന ഇത്തരം കോളുകൾ നിയന്ത്രിയ്ക്കാൻ തങ്ങളുടെ ഫോണ്‍ ആപ്പില്‍ പുതിയ ഫീച്ചറുമായി ഗൂഗിള്‍ എത്തിയിരിക്കുകയാണ്. ഈ സൗകര്യം എങ്ങനെ നിങ്ങളുടെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണില്‍ ആക്ടീവ് ആക്കാമെന്ന് നോക്കാം.
സ്റ്റെപ്പ് 1: നിങ്ങളുടെ സ്മാര്‍ട്ട് ഫോണിലെ ഡിഫോള്‍ട്ട് ഫോണ്‍ ആപ്പ് തുറക്കുക
സ്റ്റെപ്പ് 2 : വലതുവശത്തെ മൂന്ന് ഡോട്ടുകളില്‍ ടാപ് ചെയ്യുക
സ്റ്റെപ്പ് 3: 'മോര്‍' എന്നതില്‍ ക്ലിക്ക് ചെയ്യുക
സ്റ്റെപ്പ് 4: തുടര്‍ന്ന് സെറ്റിംഗ്സ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
സ്റെപ്പ് 5: ഇവിടെ നിങ്ങള്‍ക്ക് കോളര്‍ ഐഡി & സ്പാം ഓപ്ഷന്‍ കാണാന്‍ കഴിയും. നിങ്ങളുടെ ഫോണിലെ നിലവിലെ സെറ്റിംഗ്സ് അനുസരിച്ച് ഇത് ഓണ്‍/ഓഫ് ചെയ്യുക.
കോളര്‍ ഐഡി & സ്പാം ഓപ്ഷന്‍ നേരത്തെ തന്നെ ഓണ്‍ ആണോ എന്നത് ഇവിടെ പ്രധാനമാണ്. ഓഫ് ആണെങ്കില്‍ അത് ഓണ്‍ ചെയ്യുക
ചില കോളുകള്‍ മാത്രം സ്പാം ആയി മാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഫോണ്‍ ആപ്പില്‍ ലഭ്യമാണ്. അതിന് ചെയ്യേണ്ടത്:
സ്റ്റെപ്പ് 1: നിങ്ങളുടെ ഫോണില്‍ ഫോണ്‍ ആപ്പ് തുറക്കുക
സ്റ്റെപ്പ് 2: അടുത്തിടെയുള്ള കോളുകളിലേക്ക് പോകുക
സ്റ്റെപ്പ് 3: ഇതില്‍ നിന്നും സ്പാം ആയി മാര്‍ക്ക് ചെയ്യേണ്ട കോള്‍ തെരഞ്ഞെടുക്കുക
സ്റ്റെപ്പ് 4: ടാപ് ചെയ്തു കഴിയുമ്ബോള്‍ ബ്ലോക്ക്/റിപ്പോര്‍ട്ട് സ്പാം ഓപ്ഷന്‍ കാണാന്‍ കഴിയും.
സ്റ്റെപ്പ് 5 : ആ നമ്ബര്‍ ബ്ലോക്ക് ചെയ്യേണ്ടതുണ്ടോയെന്ന്‍ ആപ്പ് നിങ്ങളോട് ചോദിക്കും.
സ്റ്റെപ്പ് 6: ഇവിടെ നിങ്ങള്‍ക്ക് കാള്‍ സ്പാം ആയി മാത്രം റിപ്പോര്‍ട്ട് ചെയ്യാനും കഴിയും
സ്റ്റെപ്പ് : ഈ ഓപ്ഷന്‍ ലഭ്യമല്ലെങ്കില്‍ ശല്യപ്പെടുത്തുന്ന കോള്‍ ചെയ്യുന്ന നമ്പർ ബ്ലോക്ക് ചെയ്യുക.
സ്മാർട്ഫോണുകളിലെ ആന്‍ഡ്രോയ്ഡ് വേർഷൻ 6.0 അല്ലെങ്കില്‍ അതിന് മുകളിലുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ ഇതിന് ആവശ്യമാണ്.
https://www.facebook.com/Malayalivartha