ജിയോഫോണ്‍ ‘മെയ്ഡ് ഇന്‍ ചൈനയല്ല’; ആരോപണങ്ങളെ പൊളിച്ചടുക്കി സത്യാവസ്ഥയുമായി ജിയോ വക്താവ് രംഗത്ത്
റിലയൻസ് ജിയോ എന്ന ടെലികോം കമ്പനിയുടെ പെട്ടെന്നുള്ള വളർച്ചയ്ക്ക് ഏറെ സഹായിച്ച ഹാന്‍ഡ് സെറ്റ് ജിയോഫോണിന്റെ രണ്ടാമത്തെ പതിപ്പായ ജിയോഫോണ്‍ ടു ഇന്ത്യയില്‍ തന്നെയാണ് നിര്‍മ്മിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
ജിയോഫോണ്‍ ടു ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യാനാണ് കമ്പനിയുടെ തീരുമാനമെന്ന് ആരോപണവുമായി ഇന്ത്യന്‍ മൊബൈല്‍ കമ്പനികളുടെ കൂട്ടായ്മയായ ദി മൊബൈല്‍ അസോസിയേഷന്‍ (ടിഎംഎ) രംഗത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണം തള്ളി ജിയോ വക്താവ് രംഗത്തു വന്നത്.
ഇന്ത്യന്‍ സാങ്കേതിക പുരോഗതിക്ക് വലിയ സംഭാവന നല്‍കുന്നു എന്ന് അവകാശപ്പെടുന്ന ജിയോയുടെ ജിയോഫോണ്‍ ടു ഇന്ത്യന്‍ ഉല്‍പ്പന്നമല്ലെന്ന് ടിഎംഎയുടെ മൊബൈല്‍ ഉപദേശക സമിതി ചെയര്‍മാനായ ഭൂപേഷ് റസീന്‍ ആരോപിച്ചിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ജിയോ ഫോണ്‍ ടു ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണെന്നും കസ്റ്റംസ് നികുതിയില്ലാതെയാണ് ഈ ഇറക്കുമതിയെന്നുമാണ് അദ്ദേഹം ആരോപിച്ചത്. ഇത് മെയ്ക്ക് ഇന്‍ ഇന്ത്യ എന്ന ആശയത്തിന് വിരുദ്ധമാണെന്നും ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തിന് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
റിലയന്‍സ് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് ജിയോഫോണിന്റെ രണ്ടാം പതിപ്പിനെ കമ്പനി അവതരിപ്പിച്ചത്. 2,999 രൂപയാണ് ഫോണിന്റെ വില. അതേസമയം പഴയ ഫീച്ചര്‍ ഫോണ്‍ നല്‍കുന്നവര്‍ക്ക് 501 രൂപയ്ക്ക് ജിയോഫോണ്‍ നല്‍കുമെന്നാണ് കമ്പനി പറയുന്നത്. ആഗസ്റ്റ് 15ന് ജിയോഫോണ്‍ 2 വിപണിയിലെത്തും.
https://www.facebook.com/Malayalivartha