സ്മാർട്ഫോൺ പ്രേമികൾക്കൊരു സന്തോഷവാർത്ത; ഹുവാവെയുടെ പുത്തൻ മോഡൽ ഓണര്‍ നോട്ട് 10 വിപണിയിലേക്ക്
ചൈനീസ് സ്മാർട്ഫോൺ നിർമ്മാതാക്കളായ ഹുവാവെ തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ഓണര്‍ നോട്ട് 10 ചൈനയിൽ അവതരിപ്പിക്കാനൊരുങ്ങുന്നതായി കമ്പനി അധികൃതർ അറിയിച്ചു. ജൂലായ് 31നായിരിക്കും പുതിയ മോഡൽ ചൈനീസ് വിപണിയിലിറങ്ങുക.
ഓണര്‍ 10 അവതരിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് ഓണര്‍ നോട്ട് 10 പുറത്തിറക്കുന്നത്. 6.9 ഇഞ്ചോടുകൂടിയ വലിയ ഡിസ്‌പ്ലേയാണ് ഫോണിന്റെ പ്രധാന സവിശേഷത. 1440 റെസൊല്യൂഷന്‍ ഡിസ്‌പ്ലേയും 2K ഡിസ്‌പ്ലേയുമാണ് ഫോണിനുള്ളത്.
6ജിബി റാം/128ജിബി ഇന്റേണല്‍ സ്‌റ്റോറേജും, 8ജിബി റാം/ 256 ജിബി സ്‌റ്റോറേജും ഫോണിലുണ്ട്. 6,000 എംഎഎച്ച് ബാറ്ററിയോടു കൂടിയ ആന്‍ഡ്രോയിഡ് 8.1 ഓറിയോയാണ്. 16 എംപി ഡ്യുവല്‍ ക്യാമറയാണ് ഓണര്‍ നോട്ട് 10ന്റേത്. അതേസമയം ഓണര്‍ തങ്ങളുടെ പുതിയ സ്മാര്‍ട്‌ഫോണായ ഓണര്‍ 9N ഇന്ത്യയില്‍ ഉടന്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha