തേഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സില്‍ പുതിയ നിബന്ധനകളുമായി സുപ്രീംകോടതി
നിലവിലുള്ള തേഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് വ്യവസ്ഥകള്‍ തൃപ്തികരമല്ലാത്തതിനാല്‍ പുതിയ നിര്‍ബന്ധിത പോളിസികള്‍ക്ക് രൂപം നല്കാന്‍ സുപ്രീംകോടതി നിര്‍ദേശം. പുതിയ നിര്‍ദ്ദേശമനുസരിച്ച് തേഡ്പാര്‍ട്ടി ഇന്‍ഷ്വറന്‍സ് രണ്ടു വര്‍ഷത്തേക്ക് എടുക്കാതെ ഫോര്‍ വീലറും അഞ്ചു വര്‍ഷത്തേക്ക് എടുക്കാതെ ടൂ വീലറും വില്‍ക്കാന്‍ പാടില്ല. സെപ്റ്റംബര്‍ ഒന്നിന് ഈ നിബന്ധന പ്രാബല്യത്തില്‍ വരും. റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീംകോടതി കമ്മിറ്റിയുടെ ശിപാര്‍ശ അംഗീകരിച്ചാണ് കോടതിയുടെ പുതിയ തീരുമാനം.
ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) വേണം ഇതു രൂപപ്പെടുത്താന്‍. കാറുകള്‍ക്കു മൂന്നു വര്‍ഷത്തേക്കും ടൂവീലറുകള്‍ക്ക് അഞ്ചു വര്‍ഷത്തേക്കുമുള്ള തേഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് പോളിസികളാണു രൂപപ്പെടുത്തേണ്ടത്. വാഹനവില്പനയുടെയും രജിസ്‌ട്രേഷന്റെയും സമയത്ത് ഇന്‍ഷ്വറന്‍സ് ഉണ്ടായിരിക്കണം. കോംപ്രിഹെന്‍സീവ് പോളിസികളില്‍ മാറ്റമൊന്നും നിര്‍ദേശിച്ചിട്ടില്ല. റോഡിലെ കുഴികളില്‍ വീണു മരിക്കുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്കുന്ന കാര്യം പരിഗണിക്കാന്‍ കമ്മിറ്റിയോട് കോടതി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha