സ്വന്തം ഇന്റര്‍നെറ്റ് ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി ഫെയ്സ്ബുക്ക്
ലോകത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇതുവരെ കാര്യക്ഷമമായി ലഭിക്കാത്ത മേഖലകളില്‍ ബ്രോഡ്ബാന്റ് സേവനങ്ങള്‍ ഫലപ്രദമായി എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഫെയ്‌സ്ബുക്ക് സ്വന്തമായി ഇന്റര്‍നെറ്റ് ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങുന്നു. 2019 ആദ്യത്തോടെ അഥീന എന്ന് പേരിട്ടിരിക്കുന്ന സ്വന്തം ഉപഗ്രഹം വിക്ഷേപിക്കാനുള്ള ശ്രമങ്ങളാണ് ഫെയ്‌സ്ബുക്ക് നടത്തിവരുന്നത്. ഇപ്പോഴും ഓഫ്‌ലൈന്‍ ആയി നിലനില്‍ക്കുന്ന ആയിരക്കണക്കിനാളുകളെ തമ്മില്‍ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണിത്.
ഫെയ്‌സ്ബുക്ക് ഇത് ആദ്യമായല്ല സ്വന്തമായി ഇന്റര്‍നെറ്റ് സേവനം എന്ന ആശയത്തിന് പിറകെ സഞ്ചരിക്കുന്നത്. ഭൗമാന്തരീക്ഷത്തിനുള്ളില്‍ തന്നെ ഒരു ഉപഗ്രഹം എന്ന ലക്ഷ്യത്തോടെ 2016ല്‍ അക്വില്ല എന്ന പേരില്‍ ഒരു ഡ്രോണ്‍ പദ്ധതി ഫെയ്‌സ്ബുക്ക് ആരംഭിച്ചിരുന്നു. ഉള്‍നാടുകളില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. എന്നാല്‍ 2018ല്‍ ഈ പദ്ധതി ഉപേക്ഷിച്ചു.
ഫെയ്‌സ്ബുക്കിനെ കൂടാതെ എലന മസ്‌കിന്റെ സ്‌പെയ്‌സ് എക്‌സും, സോഫ്റ്റ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള വണ്‍ വെബും സ്വന്തമായി ഇന്റര്‍നെറ്റ് ഉപഗ്രഹം എന്ന പദ്ധതിക്ക് പിറകെ സഞ്ചരിക്കുന്നുണ്ട്. ഭൂമിക്ക് ചുറ്റുമായി വലിയൊരു ഉപഗ്രഹ ശൃംഖല തന്നെ വിന്യസിക്കാനാണ് സ്‌പേയ്‌സ് എക്‌സിന്റെ പദ്ധതി.
https://www.facebook.com/Malayalivartha