ഓൺലൈൻ ഷോപ്പിംഗ് പോർട്ടലുകൾ ഉപയോഗപ്പെടുത്തുന്ന ക്യാഷ് ഓൺ ഡെലിവറി സംവിധാനം നിയമപരമല്ല; വിവരാവകാശപ്രകാരമുള്ള ചോദ്യത്തിനുള്ള ആര്‍ബിഐ മറുപടി ഇങ്ങനെ....
ഓൺലൈൻ പോർട്ടലുകൾ ഉപയോഗപ്പെടുത്തുന്ന ക്യാഷ് ഓൺ ഡെലിവറി സംവിധാനം നിയമപരമല്ലെന്ന് റിസർവ് ബാങ്ക്. ആമസോൺ, ഫ്ലിപ്കാർട്ട്, മിന്ത്ര, തുടങ്ങിയ ഓൺലൈൻ വ്യപാര സൈറ്റുകൾക്കൊന്നും ഇത്തരത്തിൽ പണം ഈടാക്കാൻ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കി.
വിവരാവകാശപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയായാണ് ആര്‍ബിഐ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. പേയ്മെന്റ്സ് ആന്‍ഡ് സെറ്റില്മെന്റ്സ് സിസ്റ്റംസ് നിയമത്തിന്‍റെ എട്ടാമത്തെ വകുപ്പുപ്രകാരം, ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഉല്‍പന്നങ്ങള്‍ ഉപഭോക്താവിന് കൈമാറുമ്പോള്‍ മാത്രം ഉല്‍പന്നത്തിന്റെ വില നല്‍കുന്ന ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനത്തിന് നിയമസാധുതയില്ല.
2007 ലെ ഈ നിയമപ്രകാരം ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ഇടനിലക്കാര്‍ക്ക് ഇതിന് അധികാരവുമില്ലെന്ന് ആര്‍ബിഐ പറഞ്ഞിരുന്നു. പ്രസ്തുത നിയമത്തില്‍ ഇലക്ട്രോണിക്, ഓണ്‍ലൈന്‍ പണമിടപാടുകളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടെങ്കിലും ക്യാഷ്‍ ഓണ്‍ ഡെലിവറി ഉള്‍പ്പെട്ടിട്ടില്ല. എന്നാല്‍ ക്യാഷ് ഓണ്‍ ഡെലിവറി സമ്പ്രദായത്തിനെതിരെ മാര്‍ഗനിര്‍ദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും ആര്‍ബിഐ സമ്മതിക്കുന്നുണ്ട്. അതേസമയം, ഈ സമ്പ്രദായത്തെ ഒരു നിയമവും തള്ളിപ്പറയുന്നില്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം 2007 ലെ പേയ്മെന്റ്സ് ആന്‍ഡ് സെറ്റില്മെന്റ്സ് സിസ്റ്റംസ് നിയമത്തില്‍ ഇതു കൂടി ഉള്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നുണ്ട്. ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍ക്ക് ഇന്ത്യയില്‍ ചുവടുറപ്പിക്കാന്‍ സഹായത്ത പ്രധാന ഘടകമാണ് ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനം. 2026ഓടുകൂടി രാജ്യത്തെ ഓണ്‍ലൈന്‍ വ്യാപാരം 1200 ശതമാനം വര്‍ധിച്ച് ഇരുപതിനായിരം കോടി ഡോളറിന്റേതാകുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്തെ ചില്ലറ വിപണന മേഖലയുടെ 12 ശതമാനമാകുമിത്.
https://www.facebook.com/Malayalivartha