സ്മാർട്ഫോൺ പ്രേമികളെ ആവേശത്തിലാഴ്ത്തി റെഡ്മി; പുത്തൻ മോഡൽ ‘ മീ എ 2’ ആഗസ്റ്റ് എട്ടിന് ഇന്ത്യൻ വിപണിയിലേയ്ക്ക്
ചൈനീസ് സ്മാർട്ഫോൺ നിർമ്മാതാക്കളായ റെഡ്‌മിയുടെ പുത്തൻ മോഡൽ ‘ മീ എ 2’ ആഗസ്റ്റ് എട്ടിനു ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ. അതേസമയം മീ എ 2 വിന്റെ മറ്റൊരു പതിപ്പായ ‘മീ എ 2 ലൈറ്റ് ‘ ഇന്ത്യൻ വിപണിയിൽ അണിനിരക്കില്ല.
ആൻഡ്രോയിഡ് വൺ പ്ലാറ്റഫോമിൽ നിർമിക്കുന്ന എ 2 വിൽ റെഡ്‌മിയുടെ കസ്റ്റം റോം യു ഐ ക്ക് പകരം സ്റ്റോക്ക് ആൻഡ്രോയിഡായിരിക്കും ഉണ്ടാകുക. കഴിഞ്ഞ വർഷം അവതരിപ്പിച്ച മീ എ 1 ന്റെ നവീകരിച്ച പതിപ്പാണ് എ 2. രൂപത്തിൽ സമാനതകൾ ഉണ്ടെങ്കിലും എ 1 ന്റെയും എ 2 വിന്റേയും സവിശേഷതകളിൽ വലിയ വ്യത്യാസം നൽകിയിട്ടുണ്ട്.
ആൻഡ്രോയിഡ് 8.1 ഓറിയോ സോഫ്റ്റ്‌വെയറിൽ പ്രവർത്തിക്കുന്ന ഫോണിൽ പിൻഭാഗത്ത് 12 എം പി + 20 എം പി ഇരട്ട എ ഐ ക്യാമറകളും,ദൃഢമായ മെറ്റൽ ബോഡിയും ക്വൽകോം സ്‌നാപ് ഡ്രാഗൺ 660 പ്രോസസറുമാണ് നൽകിയിരിക്കുന്നത്.
18:9 ആസ്പക്റ്റ് റേഷിയോയിലുള്ള ഡിസ്‌പ്ലേയിൽ വിപണിയിലെത്തുന്ന ഫോണിന്റെ 4 ജി ബി റാം 32 ജി ബി ഇന്റേണൽ സ്റ്റോറേജുള്ള പതിപ്പിന് ഏകദേശം 20,071 രൂപയും 6 ജി ബി റാം 64 ജി ബി ഇന്റേണൽ സ്റ്റോറേജുള്ള പതിപ്പിന് ഏകദേശം 28,131രൂപയുമാണ് വില. ഇതിന്റെ 4 ജി ബി റാം 64 ജി ബി ഇന്റേണൽ സ്റ്റോറേജുള്ള പതിപ്പിന് ഏകദേശം 22,489 രൂപയാണ് വിലവരുന്നത്. എന്നാൽ ഇന്ത്യൻ വിപണിയിലേക്ക് എത്തുമ്പോൾ വിലയിൽ കുറവുവരാൻ സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha