സ്മാർട്ഫോൺ പ്രേമികൾക്ക് ഒരു സന്തോഷവാർത്ത; വാവ്വേ യുടെ പുത്തൻ മോഡൽ നോവ 3, നോവ 3ഐ ഇന്ത്യൻ വിപണിയിലേയ്ക്ക്
ചൈനീസ് സ്മാർട്ഫോൺ നിർമ്മാണ കമ്പനിയായ വാവ്വേ തങ്ങളുടെ പുത്തൻ മോഡൽ നോവ 3, നോവ 3ഐ എന്നീ ഫോണുകൾ ചൈനയിൽ അവതരിപ്പിച്ചു. അതേസമയം ആമസോണ്‍ വഴി ആഗസ്റ്റ് 23 ന് നോവ 3 യും, ആഗസ്റ്റ് 7 ന് നോവ 3 ഐ യും ഇന്ത്യയിൽ വില്‍പ്പനയ്ക്ക് എത്തും. ഫോണിന്‍റെ പ്രീ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.
ഡ്യൂവല്‍ ക്യാമറ സെറ്റപ്പില്‍ ഫുള്‍ വ്യൂ ഡിസ്പ്ലേയാണ് ഈ ഫോണിന്‍റെ പ്രത്യേകത. നോവ 3, 6 ജിബി റാം, 128 ജിബി ഇന്‍റേണല്‍ മെമ്മറി മോഡലാണ് ഇതിന് 34,999 രൂപയാണ് വില. ഇതേ സമയം നോവ 3ഐ 4ജിബി റാം, 128 ജിബി ഇന്‍റേണല്‍ മെമ്മറി മോഡലാണ് ഇതിന്‍റെ വില 20,990 രൂപയാണ്. 6.3 ഇഞ്ച് ഫുള്‍ എച്ച്‌ഡി ഫുള്‍ വ്യൂ നോച്ചുള്ള സ്ക്രീന്‍ ആണ് നോവ 3, നോവ 3ഐയ്ക്കുള്ളത്. ആന്‍ഡ്രോയ്ഡ് ഓറീയ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഇരു ഫോണുകളിലും ഉള്ളത്. പിന്നില്‍ ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍ ഉണ്ട്.
3750 എംഎഎച്ചാണ് ബാറ്ററി ശേഷി. എന്നാല്‍ നോവ 3ഐയില്‍ എത്തുമ്പോൾ കീറിന്‍ 710 പ്രോസ്സസറാണ് ഉപയോഗിച്ചിരിക്കുന്നത്. 3340 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി. നോവ 3 ഫാസ്റ്റ് ചാര്‍ജിംഗ് ടെക്നോളജിയോടെയാണ് എത്തുന്നത്. നോവ 3 ഐയില്‍ എത്തുമ്പോൾ പിന്നിലെ ക്യാമറ സംവിധാനം 16 എംപി+2 എംപിയാണ്. ഇരു ഫോണുകളുടെയും സെല്‍ഫി ക്യാമറ ഇരട്ട സംവിധാനത്തോടെയാണ്. 24 എംപി+2 എംപിയാണ് സെല്‍ഫി ക്യാമറ.
https://www.facebook.com/Malayalivartha