സാംസങിന്റെ പുത്തൻ മോഡൽ ഗ്യാലക്സി നോട്ട് 9 അണിയറയിലൊരുങ്ങുന്നു; ആദ്യ ടീസർ പുറത്തു വിട്ടു
സാംസങിന്റെ ഏറ്റവും പുതിയ മോഡലായ ഗ്യാലക്സി നോട്ട് 9ന്റെ ആദ്യ ടീസർ കമ്പനി പുറത്തു വിട്ടു. പുറത്തു വിട്ട ടീസർ പ്രകാരം 3500 അല്ലെങ്കിൽ 4000 എംഎഎച്ച് ബാറ്ററിയോ അതില്‍ കൂടുതല്‍ ബാറ്ററി പവറോ ഗ്യാലക്സി നോട്ട് 9ല്‍ ഉണ്ടാകുമെന്നാണ് മനസിലാക്കാൻ കഴിയുന്നത്.
അവസാനമായി വിവോ നെക്സ് ആണ് 4,000 എംഎഎച്ച് ബാറ്ററിയോടു കൂടി പുറത്തിറക്കിയ സ്മാർട്ഫോൺ. ഫിംഗര്‍പ്രിന്റ് സെന്‍സറോടു കൂടിയ ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഗ്യാലക്സി നോട്ട് 9ന്റേത്.
എസ് പെന്‍ ആണ് ഫോണിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന്. 3.5 mm ഹെഡ്ഫോണ് ജാക്ക്, 845 ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രൊസസര്‍, 512 സ്റ്റോറേജ് വാരിയന്റ്, 6ജിബി/ 8 ജിബി റാം, 6.4 ഇഞ്ച് സൂപ്പര്‍ അമോലെഡ് സ്ക്രീന്‍ എന്നിവയും ഗ്യാലക്സി നോട്ട് 9ന്റെ സവിശേഷതകളാണ്. ആഗസ്റ്റ് 9ന് ഫോണ്‍ അവതരിപ്പിക്കും. 72,990 രൂപയാണ് ഫോണിന്റെ ഏകദേശ വില.
വീഡിയോ കാണാം......
https://www.facebook.com/Malayalivartha