വീട്ടിലെ വളർത്തു നായകളുടെ കാലം കഴിഞ്ഞു; ഇനി ഒമാനിക്കാനും താലോലിക്കാനും 'റോബോ നായകൾ' തയ്യാർ
വളർത്തു നായകൾക്ക് സമാനമായ റോബോട്ടുകളുടെ നിർമ്മാണം അമേരിക്കൻ റോബോട്ട് നിർമ്മാണ കമ്പനിയായ ബോസ്റ്റണ്‍ ഡൈനാമിക്സ് പൂർത്തീകരിച്ചു. ഉടമയുടെ നിർദേശങ്ങൾ സ്വീകരിച്ച് ജോലികൾ ചെയ്യുന്ന ഈ വിരുതനെ 'സ്പോട്ട് മിനി' എന്നാണ് കമ്പനി പേര് നൽകിയിരിക്കുന്നത്.
നാലു കാലിൽ ഓടാനും ചാടാനും സ്റ്റെപ്പുകൾ കയറാനുമൊക്കെ ഈ റോബോട്ടുകള്‍ക്ക് കഴിയും. റോബോട്ടിന്‍റെ പ്രവർത്തനങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള വീഡിയോ ദൃശ്യം കഴിഞ്ഞ ദിവസം ബോസ്റ്റണ്‍ ഡൈനാമിക്സ് പുറത്തുവിട്ടു.
നിലവിൽ 50 ഓളം കുടുംബങ്ങളിലും നിര്‍മ്മാണ രംഗത്തും നായ റോബോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നുണ്ട്. സെക്യൂരിറ്റി, ഡെലിവറി മേഖലകളിലും ഇപ്പോള്‍ ഈ പരീക്ഷണം നടക്കുന്നുണ്ട്. അതേസമയം അടുത്തവർഷം മുതൽ വ്യവസായ അടിസ്ഥാനത്തിൽ റോബോട്ടുകളെ പുറത്തിറക്കുമെന്നും ബോസ്റ്റണ്‍ ഡൈനാമിക്സ് സ്ഥാകൻ മാർക് റെയ്ബേർട്ട് അറിയിച്ചു.
29 കിലോഗ്രാം ഭാരമുള്ള റോബോട്ടുകളുടെ വില പ്രഖ്യാപിച്ചിട്ടില്ല. റീച്ചാർജബിൾ ബാറ്ററിയാണ് നായ റോബട്ടുകളിലെ ഊര്‍ജ സ്രോതസ്. മനുഷ്യന് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മറ്റുമായി ഇവയെ ഉപയോഗിക്കാമെന്നും മാർക് റെയ്ബേർട്ട് പറഞ്ഞു.
വീഡിയോ കാണാം....
https://www.facebook.com/Malayalivartha