സിഗ്നല്‍ നഷ്ടപ്പെട്ടാൽ ഇനി അസ്വസ്ഥരാകേണ്ട; തടസ്സം നേരിടുന്നവര്‍ക്ക് സിഗ്നല്‍ വര്‍ദ്ധിപ്പിക്കാനായി ഈ മാർഗ്ഗങ്ങൾ ഉപയോഗപ്പെടുത്താം
മൊബൈൽ ഫോൺ ഉപയോക്താക്കൾക്കിടയിൽ മിക്കപ്പോഴും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് ഫോൺ സിഗ്‌നൽ നഷ്ടപ്പെടുകയെന്നത്. പ്രേത്യേകിച്ചു സ്മാർട്ഫോണുകളിൽ സിഗ്നല്‍ അല്ലെങ്കില്‍ റേഞ്ച് കുറയുമ്പോൾ നമ്മൾ അസ്വസ്ഥരാകാറുണ്ട്.
അതേസമയം സിഗ്നല്‍ കുറയുന്നതിലൂടെ കോള്‍ കട്ടാകാനും സന്ദേശങ്ങള്‍ അയക്കാന്‍ തടസ്സങ്ങള്‍ നേരിടുകയും ചെയ്യും. അങ്ങനെ തടസ്സം നേരിടുന്നവര്‍ക്ക് സിഗ്നല്‍ വര്‍ദ്ധിപ്പിക്കാനായി ഈ മാർഗ്ഗങ്ങൾ ഉപയോഗിക്കാം.
1. നിങ്ങളുടെ സ്മാര്‍ട്ഫോണിന്റെ ആന്റീന മറയ്ക്കുന്ന തരത്തിലുള്ള ഫോണ്‍ കവറുകളോ പൊടിയോ മറ്റോ ഉണ്ടെങ്കില്‍ ഉടനെ അത് മാറ്റുക.ഫോണ്‍ കയ്യില്‍ പിടിക്കുമ്പോഴും നിങ്ങളുടെ കൈ ആന്റീന മറയുന്നില്ലെന്ന് ഉറപ്പ് വരുത്തുക.
2. ഫോണും സെല്‍ ഫോണ്‍ ടവറും തമ്മിലുള്ള തടസ്സം നീക്കുക എന്നുള്ളതാണ് അടുത്ത വഴി. തടസ്സങ്ങള്‍ കൂടുന്നതിലൂടെ സിഗ്നല്‍ ശക്തി കുറയും. അതിനാല്‍ ജനാലയുടെ അടുത്ത് മാറി നില്‍ക്കുകയോ ചെയ്യുകയാണെങ്കില്‍ കൂടുതല്‍ മികച്ച സിഗ്നല്‍ ലഭിക്കും. കഴിവതും ഇലക്രോണിക് ഉപകരണങ്ങളുടെ അടുത്തിരുന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക.
3. ബാറ്ററി കുറയുമ്പോൾ സ്മാര്‍ട്ഫോണുകള്‍ ചാര്‍ജ് തീരുന്നത് തടയാനായി തനിയെ തന്നെ സിഗ്നലുകള്‍ സ്വീകരിക്കുന്നത് കുറയ്ക്കും. അതിനാല്‍ വൈഫൈ, ബ്ലുടൂത് തുടങ്ങിയ സേവനങ്ങള്‍ ഓഫ് ചെയ്താല്‍ കൂടുതല്‍ മികച്ച സിഗ്നലുകള്‍ ഈ സമയത്ത് നമുക്ക് ലഭിക്കും.
4. നിങ്ങളുടെ സിം കാര്‍ഡുകളില്‍ പൊടിയോ ഉരവോ ഉണ്ടോയെന്ന് നോക്കി ഉറപ്പ് വരുത്തുക. ഇതും ഫോണിന്റെ സിഗ്നല്‍ സ്‌ട്രെങ്ത് കുറയ്ക്കാന്‍ കാരണമാകുന്നു.
5. നമ്മള്‍ യാത്ര ചെയ്യുകയാണെങ്കില്‍ ചില സ്ഥലങ്ങളില്‍ 4ജി സേവനത്തിന് സിഗ്നല്‍ കുറവായിരിക്കും. അങ്ങനെയാണെങ്കില്‍ ഫോണിന്റെ സിം സെറ്റിങ്സില്‍ പോയി സേവനം 2ജിയൊ 3ജിയോ ആക്കുക. ഇത് ഫോണിന്റെ സിഗ്നല്‍ കൂട്ടാന്‍ വളരെയധികം സഹായകരമാണ്.
https://www.facebook.com/Malayalivartha