കേരളം കംപ്യൂട്ടര്‍ വിപണന രംഗത്തേയ്ക്ക്
കേരള സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന ലാപ്‌ടോപ്പുകള്‍ നവംബറില്‍ വിപണിയിലിറങ്ങും.
തിരുവനന്തപുരത്ത് മണ്‍വിളയിലെ കെല്‍ട്രോണ്‍ യൂണിറ്റിലായിരിക്കും ലാപ്‌ടോപ് നിര്‍മ്മിക്കുക. ഇന്റെലിന്റെ ചൈനയിലെ പങ്കാളിത്ത കമ്പനിയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഭാഗങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മ്മാണം.
ഇന്റെലിന്റെ സാങ്കേതികസഹായത്തോടെ നിര്‍മ്മിക്കുന്ന ലാപ്‌ടോപ്പുകള്‍ക്ക് 29,000 രൂപയില്‍ താഴെയായിരിക്കും വില. കമ്പനി രൂപീകരണം ഈ മാസം പൂര്‍ത്തിയാകും.
ലാപ്‌ടോപിന്റെ പേര്, വില തുടങ്ങിയ കാര്യങ്ങള്‍ കമ്പനിയുടെ ആദ്യ ബോര്‍ഡ് യോഗം തീരുമാനിക്കും. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ വകുപ്പുകളാകും ലാപ്‌ടോപ് ഉപയോക്താക്കള്‍. മൂന്നു വര്‍ഷത്തിനകം പൊതുവിപണിയിലും ലഭ്യമാകും. പിന്നീടു സെര്‍വര്‍ നിര്‍മാണത്തിലേക്കു കടക്കാനും പദ്ധതിയുണ്ട്. ആദ്യഘട്ടത്തില്‍ 14 ഇഞ്ച് സ്‌ക്രീനുള്ള ലാപ്‌ടോപ് നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. 30 കോടിരൂപ ചെലവില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 70 പേര്‍ക്ക് നേരിട്ടു തൊഴില്‍ ലഭിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളായ കെല്‍ട്രോണ്‍, കെഎസ്‌ഐഡിസി, രാജ്യാന്തര ഐടി കമ്പനിയായ യുഎസ്ടി ഗ്ലോബല്‍, സ്റ്റാര്‍ട്ടപ് സ്ഥാപനമായ ആക്‌സിലറോണ്‍ എന്നിവര്‍ തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു.
https://www.facebook.com/Malayalivartha