പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്സാപ്പ്; ഗ്രൂപ്പ് വോയ്‌സ്/ വീഡിയോ കോളിങ് സംവിധാനത്തിന് പിന്നാലെ 'മാര്‍ക്ക് ആസ് റീഡ്'
സോഷ്യൽ മീഡിയ ഭീമനായ ഫേസ്ബുക്കിന്റെ മെസഞ്ചര്‍ ആപ്ലിക്കേഷനായ വാട്‌സ്‌ആപ്പ് തങ്ങളുടെ ഏറ്റവും പുതിയ ഫീച്ചറായ ഗ്രൂപ്പ് വോയ്‌സ്/ വീഡിയോ കോളിങ് സംവിധാനം കഴിഞ്ഞ ദിവസമാണ് നടപ്പിലാക്കിയത്. തൊട്ടടുത്ത ദിവസം തന്നെ 'മാര്‍ക്ക് ആസ് റീഡ്' എന്ന പുതിയ ഫീച്ചര്‍ വാട്സാപ്പ് അവതരിപ്പിച്ചിരിക്കുകയാണ്.
നിലവിൽ ആന്‍ഡ്രോയിഡ് ബീറ്റാ ടെസ്‌റ്റേഴ്‌സിനു മാത്രമേ ഈ സേവനം ലഭ്യമാകുകയുള്ളു. നോട്ടിഫേക്കഷനിലൂടെ തന്നെ മെസേജ് തുറന്നു നോക്കാതെ മറുപടി നല്‍കാവുന്ന സൗകര്യമാണ് വാട്‌സ്‌ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താക്കളുടെ സമയം ലാഭിക്കാന്‍ സഹായിക്കുന്ന ഒരു ഫീച്ചറാണിത്.
വാട്‌സ്‌ആപ്പില്‍ GIF ബട്ടണ്‍ കൂടെ ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ സ്റ്റിക്കര്‍ ബട്ടണും അവതരിപ്പിക്കുന്നുണ്ട്. സ്റ്റിക്കര്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ വാട്‌സ്‌ആപ്പ് സ്റ്റിക്കര്‍ സ്റ്റോറിലേക്ക് കടക്കാവുന്നതാണ്.
https://www.facebook.com/Malayalivartha