പരസ്യങ്ങളില്ലാതെ യൂട്യൂബിലെ പാട്ടുകളും വീഡിയോകളും ആസ്വദിക്കാം; 'യൂട്യൂബ് ഒറിജിനല്‍സ്' ഇന്ത്യയിലെത്തിയേക്കും
ഇന്ത്യയിലേയ്ക്ക് 'യൂട്യൂബ് ഒറിജിനല്‍സ്' എന്ന പ്രോഗ്രാമിംഗ് കോര്‍പ്പറേഷന്‍ ഉടൻ തന്നെ എത്തുമെന്ന് റിപ്പോർട്ടുകൾ. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ എന്നിവയുമായി മത്സരിക്കാനാണ് യൂട്യൂബിന്റെ പുതിയ നീക്കം.
ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്‍, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ആപ്ലിക്കേഷൻ ഇന്ത്യയിലേക്ക് കൊണ്ടു വരാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഉപയോക്താക്കളെ പണമടച്ചുളള സബ്‌സ്‌ക്രിപ്ഷന്‍ സേവനത്തിലേക്ക്, അതായത് യൂട്യൂബ് പ്രീമിത്തിലോട്ട് മാറ്റുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
പുതിയ പദ്ധതി അനുസരിച്ച് യഥാര്‍ത്ഥ പ്രോഗ്രാമിംഗ് ഒരു പ്രത്യേക ശൈലിയുടെ പരിധിയില്‍ വരില്ല എന്നു മാത്രമല്ല, അത് ഒന്നിലധികം വിഭാഗങ്ങളായ സംഭാഷണങ്ങള്‍, തിരക്കഥ സീരീസ്, റിയാലിറ്റി സീരീസ്, സംഗീത ഡോക്യുമെന്ററികള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു.
യൂട്യൂബ്, യൂട്യൂബ് മ്യൂസിക്, യൂട്യൂബ് ഒറിജിനല്‍ സീരീസ് എന്നിവയിലെല്ലാം ഉള്‍പ്പെടുന്ന സേവനമാണ് യൂട്യൂബ് പ്രീമിയം. യൂട്യൂബിന്റെ റെഡ് സേവനത്തിന് പകരമായാണ് യൂട്യൂബ് പ്രീമിയം അവതരിപ്പിച്ചത്. മുന്‍കൂര്‍ പണം നല്‍കി പ്രീമിയം വരിക്കാരാകാനും പരസ്യങ്ങളില്ലാതെ യൂട്യൂബിലെ പാട്ടുകളും വീഡിയോകളും കാണാനും സാധിക്കും.
https://www.facebook.com/Malayalivartha