ഒടുവിൽ വാട്സാപ്പിലും പരസ്യമെത്തുന്നു; സോഷ്യൽ മീഡിയ ഭീമൻ ഫേസ്ബുക്കിന്റെ നിർണ്ണായക തീരുമാനം ഇങ്ങനെ
സോഷ്യൽ മീഡിയ ഭീമനായ ഫേസ്ബുക്കിന്റെ ഏറ്റവും വലിയ മെസ്സേജിങ് ആപ്ലിക്കേഷനുകളിലൊന്നാണ് വാട്സ്ആപ്പ്. ജനപ്രിയ ആപ്ലിക്കേഷനിൽ അടുത്ത വർഷം മുതൽ പരസ്യം ഉൾകൊള്ളിക്കാനാണ് ഫേസ്ബുക് മേധാവി മാർക്ക് സുക്കർബർഗിന്റെ തീരുമാനം. വാട്സാപ്പിലെ മികച്ച സേവനമായ സ്റ്റാറ്റസ് സംവിധാനത്തിലായിരിക്കും പരസ്യം ദൃശ്യമാവുകയെന്നാണ് സൂചന.
ഫേസ്ബുക് അഡ്വർടൈസ്മെന്റ് സിസ്റ്റത്തിന്റെ കീഴിൽ തന്നെ ആയിരിക്കും വാട്സ്ആപ്പിലെ പരസ്യവും. ഫ്രീവെയറായി പുറത്തിറങ്ങിയ വാട്സ്ആപ്പ് ഇതുവരെ പ്രവർത്തിച്ചത് യാതൊരു വരുമാന സാധ്യതകളുമില്ലാതെയായിരുന്നു. എന്നാൽ ഉപയോക്താക്കളുടെ ആധിക്യം കണക്കിലെടുത്ത് അടുത്ത വർഷം മുതൽ പരസ്യം ഉൾപ്പെടുത്തുന്നതോടെ മാതൃകമ്പനിയായ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പോലെ സക്കർബർഗ് വാട്സ്ആപ്പിലൂടെയും പണമുണ്ടാക്കും.
ഫേസ്‌ബുക്ക് അവരുടെ ഇൻസ്റ്റാഗ്രാമിൽ പരസ്യം നൽകാൻ തുടങ്ങിയിട്ട് അധിക നാളുകളായിട്ടില്ല. ഇൻസ്റ്റാഗ്രാമിൽ 400 മില്ല്യൺ ഉപയോക്താക്കൾ സ്റ്റാറ്റസ് സംവിധാനം ഉപയോഗിക്കുമ്പോൾ വാട്സ്ആപ്പിൽ അത് 450 മില്ല്യനാണ്. ഇത് മികച്ചൊരു അവസരമാക്കാൻ ഒരുങ്ങുകയാണ് ഫേസ്‌ബുക്ക്.
അതേസമയം ഇൗ വർഷം വാട്സ്ആപ്പ് ബിസ്നസ് എന്ന മറ്റൊരു ആപ്ലിക്കേഷൻ കൂടി ഫേസ്‌ബുക്ക് പുറത്തിറക്കിയിരുന്നു. വ്യവസായികൾക്ക് അവരുടെ ഉപയോക്താക്കളുമായി സംവിധിക്കാനും മറ്റുമായിരുന്നു പുതിയ ആപ്പ്.
https://www.facebook.com/Malayalivartha