ഇന്ത്യയിലെ ക്ഷീരോല്‍പ്പാദന വിപണി ലക്ഷ്യമിട്ട് കൊക്കക്കോള
രാജ്യത്തെ ക്ഷീരോല്‍പ്പാദന വിപണിയില്‍ തങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്ന് പ്രഖ്യാപിച്ച് കൊക്കോള. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ രണ്ടക്ക വളര്‍ച്ച നേടിയ കൊക്കക്കോള വിപ്ലവകരമായ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ഇരട്ടയക്ക വളര്‍ച്ച നേടിയതിനെപ്പറ്റിയും കമ്പനിയുടെ ഭാവി പദ്ധതികളെപ്പറ്റിയും മാധ്യമങ്ങളോട് വിശദീകരിക്കുന്നതിനിടയിലാണ് ക്ഷീരോല്‍പ്പന്ന മേഖലയില്‍ നിക്ഷേപമിറക്കാന്‍ കമ്പനിക്കുളള താല്‍പര്യം പ്രകടിപ്പിച്ചത്. എന്നാല്‍, കൊക്കക്കോളയുടെ ക്ഷീരോല്‍പ്പന്നം എന്താവുമെന്നോ നിക്ഷേപം ഏത് തലത്തിലാവുമെന്നോ യാതൊരു സൂചനയും നല്‍കാന്‍ കമ്പനി തയ്യാറായില്ല.
പഴവര്‍ഗ്ഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പുതിയ സാമ്പത്തിക സര്‍ക്കുലര്‍ പദ്ധതി ആവഷ്‌കരിക്കാനും കോക്കക്കോള ആലേചിക്കുന്നു. ഇത് കര്‍ഷകര്‍ക്ക് ഗുണപരമായ പദ്ധതിയാണെ്. പഴത്തിന്റെ പള്‍പ്പില്‍ നിന്ന് പ്രദേശിക രുചികള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കി ശീതള പാനീയങ്ങള്‍ പുറത്തിറക്കും. ഒരു പക്ഷേ സമീപ ഭാവിയില്‍ കൊക്കക്കോളയുടെ പാല്‍ ഉല്‍പ്പന്ന പായ്ക്കറ്റുകള്‍ നമ്മുടെ വീടുകളിലും എത്തിയേക്കാം.
https://www.facebook.com/Malayalivartha