നിങ്ങളുടെ സ്മാർട്ഫോണുകളിൽ വളരെ പെട്ടെന്ന് ചാർജ്ജ് നഷ്ടമാകുന്നുവോ ?
ഒട്ടുമിക്ക സ്മാർട്ഫോണുകളുടെയും പ്രധാന പ്രശ്‍നം ദീര്‍ഘ നേരം ബാറ്ററി ചാര്‍ജ്ജ് നില്‍ക്കത്തതാണ്.അതിനാൽ തന്നെ ഫോണില്‍ പവര്‍ ബാങ്ക് കണക്‌ട് ചെയ്തു കൊണ്ട് നടക്കുന്നതും പതിവാണ്. എന്നാൽ ചില കാര്യങ്ങൾ ഒന്ന് പരീക്ഷിച്ചാൽ നമുക്ക് ഒരു പരിധി വരെ ഫോണിലെ ചാര്‍ജ് കുറയാതിരിക്കാൻ സഹായിക്കും.
1. ഡിസ്‌പ്ലേ വെളിച്ചം കുറയ്ക്കുക.
2. വീടിനകത്തും പുറത്തും രണ്ടു തരത്തിലുള്ള ബ്രൈറ്റ്‌നസ് ഉപയോഗിക്കുന്നതാണ് നല്ലത്.
3. ഇരുണ്ട നിറത്തിലുള്ള പശ്ചാത്തല ചിത്രം ഉപയോഗിക്കുക.
4. ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നതിന് ഫോണ്‍ മെമ്മറി കൂടുതല്‍ ഉപയോഗിക്കുന്നതിനാല്‍ ബാറ്ററി കൂടുതല്‍ ഉപയോഗിക്കുതിനാല്‍ ആവശ്യമുള്ള ആപ്പുകള്‍ മാത്രം ഇന്‍സ്റ്റാള്‍ ചെയുക.
5. ആപ്പുകള്‍ അപ്‌ഡേറ്റ് നടത്താന്‍ എപ്പോഴും ശ്രദ്ധിക്കുക.
6. ബ്ലൂടൂത്ത്, വൈഫൈ, ഡാറ്റ തുടങ്ങിയവ ആവശ്യം കഴിഞ്ഞാല്‍ ഓഫ് ചെയ്യണം.
മേല്‍പറഞ്ഞ കാര്യങ്ങള്‍ പരീക്ഷിച്ചിട്ടും ചാര്‍ജ് നില്‍ക്കുന്നില്ലെങ്കില്‍ ബാറ്ററിയില്‍ പ്രശ്നമുണ്ടെന്ന് വേണം കരുതാന്‍
https://www.facebook.com/Malayalivartha