ഇനി മുതൽ ആപ്ലിക്കേഷനിൽ നിന്നും പുറത്തു കടക്കാതെ യൂട്യൂബ് വീഡിയോകള്‍ കാണാം; പുത്തൻ ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ്
സോഷ്യൽ മീഡിയ ഭീമനായ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പിൽ പുത്തൻ ഫീച്ചർ അവതരിപ്പിച്ച് കമ്പനി രംഗത്തെത്തിയിരിക്കുകയാണ്. ആപ്ലിക്കേഷനിൽ നിന്നും പുറത്തു കടക്കാതെ തന്നെ യൂട്യൂബ് വീഡിയോകള്‍ കാണാൻ കഴിയുന്ന തരത്തിലുള്ള സൗകര്യമാണ് വാട്സാപ്പ് ഒരുക്കിയിരിക്കുന്നത്.
വാട്ട്സാപ്പിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 2.18.234 പതിപ്പിലാണ് പുതിയ സംവിധാനം പരീക്ഷിക്കുന്നത്. ഇന്‍സ്റ്റഗ്രാം വീഡിയോസും ഇത്തരത്തില്‍ കാണാനാകും.
പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് എന്നാണ് പുതിയ സംവിധാനത്തിന് കമ്പനി പേരു നല്‍കിയിരിക്കുന്നത്. വാട്ട്സാപ്പുകളില്‍ വരുന്ന യൂട്യൂബ് ഇന്‍സ്റ്റഗ്രാം ലിങ്കുകളില്‍ വീഡിയോകള്‍ കാണാന്‍ ക്ലിക്ക് ചെയ്യുമ്പോൾ അതാത് ആപ്പുകളിലേയ്ക്ക് തുറക്കുന്ന രീതിയില്‍ ഉള്ള സംവിധാനമാണ് നേരത്തെ ഉണ്ടായിരുന്നത്.
എന്നാല്‍ പുതിയ പിക്ചര്‍ ഇന്‍ പിക്ടര്‍ സംവിധാനത്തിലൂടെ ലിങ്കുകള്‍ ക്ലിക്ക് ചെയ്യുമ്പോൾ വാട്ട്സാപ്പില്‍ പ്രത്യേക ബോക്സില്‍ വീഡിയോകള്‍ ദൃശ്യമാകും. ഐഫോൺ ഉപഭോക്താക്കള്‍ക്കായി ഈ സംവിധാനം നേരത്തെ തന്നെ ലഭ്യമാക്കിയിരുന്നു.
https://www.facebook.com/Malayalivartha