ബസ് സമയങ്ങളും പൊതു ടോയ്‍ലെറ്റുകളും ഇനി വേഗത്തിൽ തിരിച്ചറിയാം; പുത്തൻ ഫീച്ചറുമായി ഗൂഗിള്‍ മാപ്‌സ്
ഗൂഗിൾ തങ്ങളുടെ പ്രശസ്തമായ ഗൂഗിള്‍ മാപ്‌സിൽ ഒരു പുത്തൻ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ്. പൊതു ടോയ്‌ലറ്റുകള്‍, ബസ് സമയങ്ങള്‍ തുടങ്ങിയവ സൂചിപ്പിക്കുന്ന ഫീച്ചറാണ് ഗൂഗിൾ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ഇപ്പോള്‍ പൊതു ടോയ്ലെറ്റ് സൗകര്യം ലഭ്യമായിട്ടുണ്ട്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഈ പുതിയ സവിശേഷത വ്യാപിപ്പിക്കാന്‍ ആലോചിക്കുന്നതിനാല്‍ ഇതിനായി ഗൂഗിള്‍ ഗവണ്‍മെന്‍റ് അധികാരികളുടെ സഹായം തേടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
തത്സമയ ബസ് ട്രാന്‍സിറ്റ് ഇന്‍ഫര്‍മേഷന്‍ ടൂള്‍ എന്ന ഫീച്ചര്‍ ഗൂഗിള്‍ മാപ്സില്‍ ഇന്ത്യക്കാര്‍ക്കായി പരീക്ഷിക്കുന്നത്. കൊല്‍ക്കത്ത, സൂറത്ത് എന്നിവിടങ്ങളിലാണ് ആദ്യം തുടങ്ങുക. മറ്റു നഗരങ്ങളിലേക്കും വൈകാതെ ഈ സൗകര്യം എത്തും. പൂര്‍ണ്ണമായി ഉപയോഗിക്കാവുന്ന രീതിയില്‍ ലഭ്യമല്ലാത്ത ഈ രണ്ടു സൗകര്യങ്ങളും അധികം വൈകാതെ മുഴുവന്‍ ഗൂഗിള്‍ മാപ്‌സ് ഉപഭോക്താക്കള്‍ക്കും ലഭ്യമാകും.
https://www.facebook.com/Malayalivartha