ഇന്ത്യന്‍ നിര്‍മ്മിത ബെനലി ബൈക്കുകള്‍ 2019ഓടെ നിരത്തിലിറക്കും
ഇറ്റാലിയന്‍ നിര്‍മാതാക്കളായ ബെനലി ഇന്ത്യയില്‍ 2019 ഓടെ പുതിയ 12 ബൈക്കുകളെ അവതരിപ്പിക്കുന്നു. 300 സിസിയില്‍ അധികം എന്‍ജിന്‍ ശേഷിയുള്ള വിഭാഗത്തിലേക്കാണ് പുതിയ ബെനലി ബൈക്കുകള്‍ അവതരിപ്പിക്കുന്നത്. ഇതില്‍ ആദ്യാവതരണം ഓക്ടോബറില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്
ബെനലി ആദിശ്വര്‍ ഓട്ടോ റൈഡ് ഇന്റര്‍നാഷണലുമായി സഹകരിച്ച് പ്രവര്‍ത്തിച്ചാണ് പുതിയ നിര്‍മ്മാണശാല ഒരുങ്ങുന്നത് എന്നാണ് സൂചന. ഹൈദരാബാദിനടുത്തുള്ള പോച്ചംപള്ളിയില്‍ പുതിയ പ്ലാന്റ് നിര്‍മ്മിക്കാന്‍ തെലങ്കാന സര്‍ക്കാരുമായി ബെനലി ധാരണാപത്രം ഒപ്പിട്ട്കഴിഞ്ഞു. ഈ വര്‍ഷം ടി ആര്‍ കെ 500, ലിയൊണ്‍സിനൊ 500 എന്നീ രണ്ട് മോഡലുകളാണ് ഇന്ത്യയിലെത്തുന്നത്. ആദ്യഘട്ടത്തില്‍ വിദേശ നിര്‍മിത കിറ്റുകള്‍ ഇറക്കുമതി ചെയ്ത് ഹൈദരാബാദിലെ ശാലയില്‍ വച്ച് അസംബ്ള്‍ ചെയ്യും.
ബെനലി ഇതുവരെ പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡി എസ ്‌കെ മോട്ടോവീല്‍സുമായി സഹകരിച്ചാണ് ബൈക്കുകളെ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ഡിഎസ്‌കെ മോട്ടോവീല്‍സ് നടത്തിയ ചില തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ അവരുമായുള്ള കരാര്‍ ബെനലി പിന്‍വലിച്ചതെന്നാണ് അറിയുന്നത്. തുടര്‍ന്ന് ആദിശ്വര്‍ ഓട്ടോ റൈഡ് ഇന്റര്‍നാഷണലിന് വിപണന ചുമതല ബെനലി ഏല്‍പ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha