ഇന്ത്യന്‍ മോട്ടോര്‍സൈക്കിളിന്റെ അത്യാഢംബര ബൈക്ക് ചീഫ്‌ടെയ്ന്‍ എലൈറ്റ് ഇന്ത്യയില്‍ വിപണിയില്‍
ചീഫ്‌ടെയ്ന്‍ നിരയിലെ അത്യാഢംബര ബൈക്കായ എലൈറ്റ് ഇന്ത്യയില്‍ എത്തി. നിലവില്‍ ചീഫ്‌ടെയ്ന്‍ എലൈറ്റിന്റെ ആകെ 350 യൂണിറ്റുകള്‍ മാത്രമാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഇതില്‍ വളരെ കുറച്ചു യൂണിറ്റുകള്‍ മാത്രമേ ഇന്ത്യയില്‍ വില്‍ക്കപ്പെടുകയുള്ളൂ. ഈ ലിമിറ്റഡ് എഡിഷന്‍ ബൈക്കിന്റെ വില 38 ലക്ഷം രൂപയാണ് എന്നാണ് സൂചന.
350 യൂണിറ്റുകളില്‍ ഓരോ ബൈക്കിനും വ്യത്യസ്ത ഡിസൈന്‍ ആയിരിക്കും ലഭിക്കുക എന്നാണ് റിപ്പോര്‍ട്ട്. വ്യത്യസ്തമായ കസ്റ്റം ഇന്‍സ്പയേര്‍ഡ് പെയിന്റാണ് ഇതിനായി ഉപയോഗിക്കുന്നത്. നിലവിലെ ചീഫ്‌ടെയ്ന്‍ മോഡലുകളിലുള്ള 1811 സിസി തണ്ടര്‍സ്‌ട്രോക്ക് 111 വി ട്വിന്‍ എന്‍ജിന്‍ തന്നെയാണ് എലൈറ്റിനും കരുത്തേകുന്നത്. ഈ എന്‍ജിന്‍ 161.6 എന്‍എം ടോര്‍ക്കാണ് ഉല്പാദിപ്പിക്കുന്നത്.
ബ്‌ലാക് ഹില്‍സ് സില്‍വര്‍ എന്ന പുതിയ നിറശൈലിയാണ് എലൈറ്റിന്റെ ഒരുക്കം. ബ്ലുടൂത്ത്, നാവിഗേഷന്‍ എന്നിവയുടെ പിന്തുണ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 200ണ ഓഡിയോ സിസ്റ്റവും ചീഫ്‌ടെയ്ന്‍ എലൈറ്റിന്റെ ശ്രദ്ധേയമായ സവിശേഷതകളാണ്. ഡിസ്‌ക് ബ്രേക്കുകളാണ് എലൈറ്റില്‍ ബ്രേക്കിങ് ഒരുക്കുന്നത്. മുന്നില്‍ 119 എംഎം ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ 114 എന്‍എം സിങ്കിള്‍ ഷോക്കും സസ്‌പെന്‍ഷന്‍ നിറവേറും.
https://www.facebook.com/Malayalivartha