ജടായു നേച്ചര്‍ പാര്‍ക്ക്; ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് തുടങ്ങി
കൊല്ലം ജില്ലയിലെ ചടയമംഗലം ജടായുപ്പാറയില്‍ 64 ഏക്കറില്‍ നൂറുകോടി ചെലവില്‍ പണിതുയര്‍ത്തിയ ഒരു പരിസ്ഥിതി ഉദ്യാനമാണ് ജടായു എര്‍ത്ത്‌സ് സെന്റര്‍ അഥവാ ജടായു നേച്ചര്‍ പാര്‍ക്ക്. പൊതുസ്വകാര്യ പങ്കാളിത്തത്തില്‍ നിര്‍മ്മിച്ച കേരളത്തിലെ ആദ്യ വിനോദസഞ്ചാരപദ്ധതിയാണിത്. രാമായനത്തിലെ ജടായുവിന്റേതായി ഇവിടെ നിര്‍മ്മിക്കുന്ന പ്രതിമ ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷിപ്രതിമയാണ്. സംവിധായകനായ രാജീവ് അഞ്ചലിന്റെ നേതൃത്വത്തിലായിരുന്നു നിര്‍മ്മാണം.
ഒരു പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം ജടായു എര്‍ത്ത്‌സ് സെന്ററിലേക്കുള്ള ഓണ്‍ലൈന്‍ ബുക്കിങ് ബുധനാഴ്ച തുടങ്ങി. www.jatayuearthscenter.com എന്ന വെബ്‌സൈറ്റ് വഴിയാണ് ബുക്കിംഗ് നടത്തേണ്ടത്. ആഗസ്റ്റ് 17 വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് ജടായു എര്‍ത്ത്‌സ് സെന്റര്‍ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ 9 മണി മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും.
ഈ മാസം 18 മുതല്‍ ഡിസംബര്‍ മാസം വരെയുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ പണമടച്ച് ബുക്ക് ചെയ്യാനാകും. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് എടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ജടായു എര്‍ത്ത്‌സ് സെന്ററിന് സമീപത്തുള്ള ചെറിയ വ്യാപാരസ്ഥാപനങ്ങളിലൂടെയും ടിക്കറ്റ് എടുക്കാനാകും. ഓണ്‍ലൈനായി ടിക്കറ്റ് എടുക്കുന്നവര്‍ക്ക് സന്ദര്‍ശന സമയം ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ കൃത്യമായി അറിയാനാകും.
പാര്‍ക്കില്‍ ഒരു 6D തീയേറ്റര്‍, മലമുകളിലേക്ക് സഞ്ചരിക്കാന്‍ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ കേബിള്‍ കാര്‍ സംവിധാനം,ഒരു ഡിജിറ്റല്‍ മ്യൂസിയം, അഡ്വഞ്ചര്‍ സോണ്‍, ആയുര്‍വ്വേദ റിസോര്‍ട്ടും തുടങ്ങിവയും ഒരുക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha