പ്രളയ ബാധിത പ്രദേശങ്ങളിലെ ഏക ആശ്രയം മൊബൈൽ ഫോൺ; വൈദ്യുതി ഇല്ലെങ്കിലും ചാർജ് ചെയ്യാൻ വഴിയുണ്ട്
മഴക്കെടുതി രൂക്ഷമായി ബാധിച്ച സ്ഥലങ്ങളിൽ പരസ്പരം ബന്ധപ്പെടാൻ നിലവിൽ മൊബൈൽ ഫോൺ മാത്രമാണ് ഏക ആശ്രയം. കാറ്റിലും മഴയിലും പല സ്ഥലത്തും വൈദ്യുതിബന്ധം തകരാറിലായതിനാൽ ഫോൺ ചാർജ് ചെയ്യുന്നത് ദുഷ്കരമാണ്. സാങ്കേതിക വിദ്യയുടെ വികാസം രക്ഷാപ്രവര്‍ത്തനത്തിന് വലിയ തോതില്‍ ഗുണം ചെയ്യുന്നുണ്ട്. അതുകൊണ്ട് ഫോണ്‍ ചാര്‍ജ്ജുണ്ടെന്ന് എപ്പോഴും ഉറപ്പുവരുത്തണം.
വൈദ്യുതി ഇല്ലാത്ത സാഹചര്യം ഉണ്ടാകുകയും ഫോണില്‍ ചാര്‍ജ് ഇല്ലാത്ത അവസ്ഥയുമാണെങ്കില്‍ അത്യാവശ്യ ഘട്ടത്തില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ വഴിയുണ്ട്.
അടിയന്തിര സാഹചര്യത്തില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് തീരും എന്നു പറഞ്ഞു ടെന്‍ഷന്‍ അടിക്കേണ്ട. വീട്ടില്‍ ഉള്ള സംഗതികള്‍ കൊണ്ടു തന്നെ ചാര്‍ജ് ചെയാം. യാതൊരുവിധ ഇലക്‌ട്രോണിക്സ് പരിജ്ഞാനവും ആവശ്യമില്ല.
ആവശ്യമുള്ള സാധനങ്ങള്‍
1.യുഎസ്ബി കേബിള്‍
2. ബാറ്ററി - 4 (റിമോട്ടില്‍, ക്ലോക്കില്‍ ഒക്കെ ഉള്ളത് മതി)
3.A4 വലിപ്പത്തിലുള്ള പഴയ പേപ്പര്‍
രീതി
1 കയ്യില്‍ ഉള്ള usb കേബിള്‍ ചാര്‍ജ്‌റില്‍ കുത്തുന്ന പിന്നിന് മുമ്ബുള്ള wire പൊളിക്കുക (പല്ലു കൊണ്ടു കടിച്ച് കീറിയാലും മതി).
2 അങ്ങനെ കീറിയാല്‍ മുകളിലെ ചിത്രത്തില്‍ ഉള്ളതുപോലെ 4 ചെറിയ wire ഉണ്ടാകും.
3 അതിലെ ചുവപ്പും കറപ്പു wire എടുത്തു അതിന്‍റെ മുകളില്‍ ഉള്ള പ്ലാസ്റ്റിക് ആവരണം കളയുക.
4 മൂന്ന് ബാറ്ററി എടുക്കുക
5 ബാറ്ററിയുടെ കൂര്‍ത്ത ഭാഗം അടുത്ത ബാറ്ററിയുടെ മുട്ടില്‍ മുട്ടുന്ന പോലെ ഒരു പേപ്പറില്‍ ചുരുട്ടി എടുക്കുക , അതായത് ഒന്നിന് പുറകെ ഒന്നു വെച്ചു മൂന്നു ബാറ്ററി ചുരുട്ടി എടുക്കുക , ഇപ്പോള്‍ അതൊരു വടിപോലെ ഉണ്ടാകും
6 അതിന്റെ ഒരു അറ്റത്തു ബാറ്ററിയുടേ കുര്‍ത്ത അഗ്രം ഉണ്ടാവും അതില്‍ ചുവന്ന wire മുട്ടിക്കുക. താഴെ ഭാഗത്തു കറുത്ത wire മുട്ടിക്കുക
7 ഇപ്പോള്‍ മൊബൈല്‍ charge ചെയ്തു തുടങ്ങുന്നത് കാണാം
8 ഈ നിലയില്‍ ഒരു പത്തു മിനിറ്റ് പിടിച്ചാല്‍ തന്നെ 20 % charge മൊബൈലില്‍ വരും
9. 4 ദിവസം വരെ ഇങ്ങനെ മൊബൈല്‍ ഓടിക്കാം , എത്ര നേരം പിടിച്ചോണ്ടു ഇരിക്കുന്നു അത്രയും charg ആവും
10 ബാറ്ററിയുടെ കൂര്‍ത്ത ഭാഗത്തു ചുവപ്പ് വയര്‍ തന്നെ ആണ് മുട്ടിച്ചതെന്ന് ഉറപ്പ് വരുത്തുക.
https://www.facebook.com/Malayalivartha