മഹാപ്രളയത്തില്‍ കൈകോർത്ത് ടെലികോം കമ്പനികളും; ഏഴു ദിവസത്തേക്ക് പരിധിയില്ലാത്ത കോളുകളും ഇന്റർനെറ്റും
സംസ്ഥാനം മഹാപ്രളയത്തില്‍ വലയുമ്പോൾ ദുരിതക്കെടുതിയില്‍പ്പെട്ടവര്‍ക്ക് കൈത്താങ്ങുമായി ടെലികോം കമ്പനികൾ രംഗത്തെത്തിയിരിക്കുകയാണ്. കോളുകളും, ഡേറ്റയും, എസ്.എം.എസും സൗജന്യമാക്കിയാണ് ടെലികോം കമ്പനികള്‍ ജനങ്ങളോടൊപ്പം നിൽക്കുന്നത്.
ബിഎസ്‌എന്‍എല്‍, ജിയോ, എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ തുടങ്ങിയ ടെലികോം കമ്പനികളാണ് സൗജന്യ സേവനം വാഗ്ദാനം ചെയ്തിരിക്കുന്നത്. എല്ലാ ദിവസവും ബി.എസ്.എന്‍.എല്‍ നമ്പറുകളിലേക്കും മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്കും ബി.എസ്.എന്‍.എല്‍ 20 മിനിറ്റ് സൗജന്യ കോളുകളാണ് ഓഫര്‍ ചെയ്തിരിക്കുന്നത്. കൂടെ ഏഴു ദിവസത്തേക്ക് സൗജന്യ ഡാറ്റയും എസ്.എം.എസും ബി.എസ്.എന്‍.എല്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഐഡിയ സെല്ലുലാര്‍ പ്രീപെയ്ഡ് വരിക്കാര്‍ക്ക് പത്തു രൂപ അധിക ടോക്ടൈമാണ് സൗജന്യമായി നല്‍കുന്നത്. ഇതിനായി *150*150 ഡയല്‍ ചെയ്യണം. ഒരു ജിബി ഡാറ്റയും ഏഴു ദിവസത്തേക്ക് ഐഡിയ നല്‍കുന്നുണ്ട്. അതോടൊപ്പം ഐഡിയ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ബില്‍ അടയ്ക്കാനുള്ള കാലാവധി നീട്ടി.
ഏഴു ദിവസത്തേക്ക് പരിധിയില്ലാത്ത കോളുകളും ഡാറ്റ, എസ്‌എംഎസ് എന്നിവയുമാണ് റിലയന്‍സ് നല്‍കുന്നത്. വോഡഫോണ്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി 30 രൂപ അധിക ടോക്ടൈമും, ഒരു ജിബി ഡാറ്റയുമാണ് നല്‍കുന്നത്. ഇതിനായി 144 ലേക്ക് CREDIT എന്ന് എസ്‌എംഎസ് അയയ്ക്കുകയോ *130*1 എന്ന് ഡയല്‍ ചെയ്യുകയോ ചെയ്താല്‍ മതി. എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി 30 രൂപയുടെ സൗജന്യ ടോക്ടൈമാണ് നല്‍കുന്നത്. ഇന്നുമുതല്‍ 19 വരെ എയര്‍ടെല്‍ ടു എയര്‍ടെല്‍ ലോക്കല്‍/ എസ്ടിഡി കോളുകളും സൗജന്യമാണ്. ഇതോടൊപ്പം പ്രധാന ദുരിതാശ്വാസ ക്യാംപുകളില്‍ എയര്‍ടെല്‍ സേവനം ലഭ്യമാക്കും.
https://www.facebook.com/Malayalivartha