'കിംഭോ' ആപ്ലിക്കേഷനുമായി പതഞ്‌ജലി വീണ്ടും; ന്യൂനതകൾ പരിഹരിച്ച് അപ്ലിക്കേഷൻ ഓഗസ്റ്റ് 27ന് അവതരിപ്പിക്കും
സോഷ്യൽമീഡിയ ഭീമനായ ഫേസ്ബുക്ക് ഉടമസ്ഥയിലുള്ള വാട്സാപ്പിനോട് സമാനമായ മെസ്സേജിങ് ആപ്ലിക്കേഷൻ ആണ് കിംഭോ. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ആപ്ലിക്കേഷൻ കമ്പനി അവതരിപ്പിച്ചത്. എന്നാൽ സ്വകാര്യത സംബന്ധിച്ച ചില പ്രശ്നങ്ങള്‍ കാരണം ആപ്പ് പ്ലേസ്റ്റോറിൽ നിന്നും നീക്കം ചെയ്യുകയായിരുന്നു.
രഹസ്യ ചാറ്റുകളും സന്ദേശങ്ങള്‍ തനിയെ ഡിലീറ്റ് ആക്കുകയും ചെയ്യുന്ന അതി നൂതന ഫീച്ചറുകളുമായാണ് കിംഭോ രംഗത്തെത്തിയിരുന്നത്. പതഞ്‌ജലി സിം കാര്‍ഡുകള്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് കിംഭോയുമായി കമ്പനി രംഗത്തെത്തിയത്. വാട്സാപ്പ് നല്‍കുന്ന എല്ലാ സേവനങ്ങളും കിംഭോയും നല്‍കിയിരുന്നു.
അതേസമയം ന്യൂനതകൾ പരിഹരിച്ച് അപ്ലിക്കേഷൻ വീണ്ടും അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ഓഗസ്റ്റ് 27ന് ആപ്പ് വീണ്ടും അവതരിപ്പിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. കുംഭോ എന്ന സംസ്‌കൃത പദത്തിന്റെ അര്‍ഥം 'എന്തൊക്കെയാണ് പുതിയ വാര്‍ത്തകള്‍' എന്നതാണെന്ന് കമ്പനിയുടെ വക്താവ് പറഞ്ഞു. വാട്സാപ്പ് പോലെ തന്നെ വീഡിയോ കാള്‍, ഓഡിയോ കാള്‍, ഗ്രൂപ്പ് ചാറ്റ് സേവനങ്ങള്‍ കിംഭോയിലൂടെ ലഭ്യമാണ്. ലൊക്കേഷന്‍ ഷെയര്‍ ചെയ്യാനും ഇതിലൂടെ ഉപയോക്താവിന് സാധിക്കും.
https://www.facebook.com/Malayalivartha