കിലോയ്ക്ക് 40,000രൂപ വിലയുള്ള തേയിലയുമായി ഡോണിപോളോ എസ്‌റ്റേറ്റ്
പ്രകൃതിയുടെ കരവിരുതും തേയില ഉല്പാദനത്തിലെ അതിവൈഗദ്ധ്യവും ഒത്തുചേര്‍ന്നാല്‍ മാത്രമേ ഗോള്‍ഡന്‍ നീഡില്‍ ടീ നിര്‍മ്മിക്കാനാവൂ. അരുണാചല്‍പ്രദേശിലെ ഡോണിപോളോ എസ്‌റ്റേറ്റിലാണ് ഗോള്‍ഡന്‍ നീഡില്‍ ടീ ഉല്പാദിപ്പിക്കുന്നത്. ലേലത്തിലൂടെ ഒരു കിലോ തേയിലയ്ക്ക് 40,000 രൂപ എന്ന റെക്കോഡ് വിലയാണ് സ്വര്‍ണത്തേയിലയേയും അരുണാചല്‍ പ്രദേശിനേയും ചരിത്രത്തിന്റെ ഭാഗമാക്കിയിരിക്കുന്നത്്. ഇതിനുമുന്‍പ് സില്‍വര്‍ നീഡില്‍ വൈറ്റ് ടീ ഉല്പാദിപ്പിച്ച് കിലോയ്ക്ക് 17,001 രൂപയ്ക്ക് വിറ്റും ഡോണിപോളോ എസ്‌റ്റേറ്റ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അസം ടീ ട്രെയ്‌ഡേഴ്‌സ് എന്ന ഗുവാഹാത്തിയിലെ പരമ്പരാഗത ചായക്കടക്കാരാണ് ഈ സ്വര്‍ണത്തേയില മോഹവിലകൊടുത്ത് വാങ്ങിച്ചത്.
ഗുവാഹാത്തി ടീ ഓക്ഷന്‍ സെന്ററില്‍ (ജി ടി എസി) നടന്ന ലേലത്തിലാണ് പ്രത്യേകതകള്‍ ഏറെയുള്ള ഗോള്‍ഡന്‍ നീഡില്‍ ടീ വന്‍വില കൊടുത്ത് ഇവര്‍ സ്വന്തമാക്കിയത്. ഇതിലൂടെ ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ് ഇവര്‍.
വളരെ ശ്രദ്ധയോടെ നുള്ളിയെടുത്ത കിളുന്ത് തേയിലയാണ് ഗോള്‍ഡന്‍ നീഡില്‍ ടീ. വളരെ മൃദുവായതും സ്വര്‍ണനിറത്തോട് കൂടിയതുമായ ആവരണം ഈ ഇലകളെ വെല്‍വെറ്റിനു സമാനമായ മൃദുത്വം ഉള്ളതാക്കുന്നു. ഇതുപയോഗിച്ച് തയ്യാറാക്കുന്ന ചായയ്ക്ക് സ്വര്‍ണനിറമായിരിക്കും. രുചിയിലും മണത്തിലും ഗുണമേന്മയിലും ഇതിനോട് കിടപിടിക്കാന്‍ മറ്റൊരു ചായയ്ക്കും കഴിയില്ലെന്നാണ് വിദഗ്ധാഭിപ്രായം. അത് കൊണ്ട് തന്നെയാണ് ഇത്രയും വലിയ വിലകൊടുത്ത് അസം ടീ ട്രെയ്‌ഡേഴ്‌സ് ഇത് സ്വന്തമാക്കിയതും.
https://www.facebook.com/Malayalivartha