വെള്ളപ്പൊക്ക ബാധിതര്‍ക്ക് ഷവോമിയുടെ സഹായഹസ്തം; വെള്ളം കയറിയ ഫോണുകള്‍ സൗജന്യമായി സര്‍വീസ് ചെയ്യ്തുകൊടുക്കും
പ്രളയക്കെടുതിയില്‍ വെള്ളം കയറി കേടായ ഷവോമി ഫോണുകള്‍ സൗജന്യമായി സര്‍വീസ് ചെയ്തുകൊടുക്കുമെന്ന്് ഷവോമി. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടായേക്കും.
കേരളത്തിലെ പല ദുരിതാശ്വാസ ക്യാമ്പുകളിലേക്കുമായി ആയിരക്കണക്കിന് ഫുള്‍ ചാര്‍ജ്ജ് ചെയ്ത ഷവോമി പവര്‍ ബാങ്കുകള്‍ നല്‍കിയിരുന്നു. ഷവോമി കൂടാതെ മറ്റു കമ്പനികളും ഇത്തരത്തിലുള്ള സഹായങ്ങള്‍ ലഭ്യമാക്കിയിരുന്നു. ജിയോ, എയര്‍ടെല്‍, ബിഎസ്എന്‍എല്‍, ഐഡിയ, വോഡാഫോന്‍ തുടങ്ങി എല്ലാ കമ്പനികളും ഒരു ആഴ്ചത്തേക്ക് സൗജന്യ ഡാറ്റയും ടോക് ടൈം ക്രെഡിറ്റ് തുടങ്ങിയ ഓഫറുകള്‍ നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ഐഡിയ പ്രളയത്തിനിടെ സിം കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് പുതിയ ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാംസങ് 2 കോടി രൂപ സംഭാവന ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha