സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്നവരില്‍ ഇന്ത്യയിലെ പ്രമുഖ സംസ്ഥാനമായി കേരളം
സംസ്ഥാനത്തെ ജനസംഖ്യ 3.3 കോടിയാണെങ്കിലും വര്‍ഷംത്തോറും വില്‍ക്കുന്ന മൊബൈല്‍ ഫോണുകളുടെ എണ്ണത്തില്‍ ഇന്ത്യയിലെ പ്രമുഖ സംസ്ഥാനമാണ് കേരളം. ബ്രാന്‍ഡുകളെക്കുറിച്ചുള്ള അവബോധവും ഇവിടെ കൂടുതലാണ്. അരക്കോടിയോളം മൊബൈല്‍ ഹാന്‍ഡ് സെറ്റുകളാണ് കേരളത്തില്‍ വര്‍ഷംത്തോറും വിറ്റുപോകുന്നത്. പ്രതിമാസം 200–210 കോടി രൂപയുടെ ബിസിനസാണിത്. രാജ്യത്തെ മൊത്തം വില്‍പ്പനയുടെ 15% അഥവാ 50 ലക്ഷം വരും. അതില്‍ തന്നെ 67% നെറ്റ് സൗകര്യമുള്ള സ്മാര്‍ട് ഫോണുകളാണ്. ഇക്കാര്യത്തില്‍ അഖിലേന്ത്യാ ശരാശരി 47% മാത്രം.
പ്രതിമാസ വില്‍പ്പനയുടെ 165 കോടിയും സ്മാര്‍ട് ഫോണുകളാണ്്. 35 കോടി മാത്രമാണ് നെറ്റ് ഇല്ലാത്തതരം ഫീച്ചര്‍ ഫോണുകള്‍. എന്നാല്‍ എണ്ണം എടുക്കുമ്പോള്‍ നേരേ മറിച്ചാണ്. മാസംത്തോറും വില്‍ക്കുന്ന 3.7 ലക്ഷം ഫോണുകളില്‍ രണ്ടു ലക്ഷം ഫീച്ചര്‍ ഫോണുകളാണ്. സ്മാര്‍ട് ഫോണ്‍ 1.7 ലക്ഷം മാത്രം. അവയുടെ വില കൂടുതലായതിനാലാണ് ആകെ തുക കണക്കാക്കുമ്പോള്‍ മുന്നിട്ടു നില്‍ക്കുന്നത്.
മാസവില്‍പ്പനയുടെ ഇരട്ടി ഓണത്തെ ഒരു മാസം കൊണ്ട് നടക്കേണ്ടതാണ്. സുമാര്‍ 420 കോടിയുടെ വില്‍പ്പന. മാസം 210 കോടിയുടെ ഫോണ്‍ വില്‍പ്പനയെന്നാല്‍ 11 മാസവും ഓണക്കാലവും ചേര്‍ക്കുമ്പോള്‍ 2600 കോടിയുടെ ഫോണുകള്‍ മലയാളികള്‍ വാങ്ങിക്കൂട്ടുന്നു. എന്നാല്‍ ഇത്തവണ അതുണ്ടായില്ലെങ്കിലും സാധാരണ മാസങ്ങളിലെ ശരാശരി വില്‍പ്പനയില്‍ കുറവില്ല.
ഇന്ത്യയില്‍ വര്‍ഷം 24 കോടി മൊബൈല്‍ ഫോണുകളാണു വില്‍ക്കുന്നത്. കേരളത്തിന്റെ ജനസംഖ്യ ഇന്ത്യന്‍ ജനസംഖ്യയുടെ 2.5% മാത്രമേ ഉള്ളുവെങ്കിലും മിക്ക ഹാന്‍ഡ് സെറ്റ് കമ്പനികള്‍ക്കും രാജ്യത്തെ മൊത്ത വില്‍പ്പനയുടെ മൂന്നു ശതമാനത്തിലേറെ കേരളത്തില്‍ നിന്നാണ്്. സ്മാര്‍ട് ഫോണുകളുടെ കാര്യത്തിലാണ് ഈ വര്‍ധനയുള്ളത്.
https://www.facebook.com/Malayalivartha