'മി പേ' തരംഗമാകും; മൊബൈല്‍ പണമിടപാട് സേവന രംഗത്തേക്ക് ചുവടുവച്ച് ഷവോമി
ചൈനീസ് സ്മാർട്ഫോൺ നിർമ്മാതാക്കളായ ഷവോമി ഇന്ത്യയില്‍ ഡിജിറ്റല്‍ പണമിടപാട് രംഗത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. 'മി പേ' എന്ന പേരിലായിരിക്കും ഷവോമിയുടെ പുത്തൻ സേവനം രംഗത്തെത്തുക.
യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റര്‍ഫെയ്സ് (യു.പി.ഐ.) അധിഷ്ഠിത സേവനമായിരിക്കും കമ്പനി ഒരുക്കുക എന്നാണ് സൂചന. ഇതിനായുള്ള ടെസ്റ്റിങ് പുരോഗമിക്കുകയാണ്. രാജ്യത്തെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പിന്തുണയോടെയായിരിക്കും ഷവോമി പേമെന്റ്സ് സേവനം ലഭ്യമാക്കുന്നത്.
ഇന്ത്യയിലെ മൊബൈല്‍ പണമിടപാട് സേവന രംഗത്തേക്ക് എത്തുന്ന രണ്ടാമത്തെ ചൈനീസ് കമ്പനിയായിരിക്കും ഷവോമി. മൊബൈല്‍ പേമെന്റ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന പേടിഎം എന്ന ഇന്ത്യന്‍ കമ്പനിയില്‍ ചൈനയിലെ ഇകൊമേഴ്സ് വമ്പൻമാരായ ആലിബാബയ്ക്ക് ഓഹരി പങ്കാളിത്തമുണ്ട്.
https://www.facebook.com/Malayalivartha