അപകടകുരുക്കില്‍ ആപ്പിളിന്റെ ഡ്രൈവറില്ലാ കാര്‍
സ്മാര്‍ട്‌ഫോണ്‍, സ്മാര്‍ട് വാച്ച് തുടങ്ങിയ ടെക് ഡിവൈസുകളുടെ നിര്‍മാതാക്കളായ ആപ്പിളിന്റെ ഡ്രൈവറില്ലാ കാര്‍ പരീക്ഷണ ഓട്ടത്തിനിടെ അപകടം നേരിട്ടു. ആപ്പിള്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഡ്രൈവറില്ലാ കാറുകള്‍ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ കമ്പനിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണമൊന്നുമുണ്ടായിരുന്നില്ല.
സിലിക്കണ്‍ വാലിയിലെ കമ്പനി ആസ്ഥാനത്തിനടുത്തുള്ള റോഡില്‍നിന്നും എക്‌സപ്രസ് വേയില്‍ പ്രവേശിക്കുമ്പോള്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് കമ്പനി പുറത്തിറക്കിയ ആക്‌സിഡന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാണ് അപകടം നടന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. അതേസമയം, കഴിഞ്ഞ മാസമാണ് സംഭവമെന്നാണ് റിപ്പോര്‍ട്ട്. അപകടവാര്‍ത്ത പുറത്തുവന്നതോടെ ആപ്പിളിന്റെ ഡ്രൈവറില്ലാ കാര്‍ നിര്‍മാണ പദ്ധതി സജീവമാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്.
കമ്പനിയുമായി ബന്ധപ്പെട്ട ഒരു കേസില്‍ അമേരിക്കന്‍ ഗതാഗതവിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, ഡ്രൈവറില്ലാ കാറുകള്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട ഗവേഷണത്തില്‍ ഞങ്ങളുടെ 5,000 ജീവനക്കാര്‍ ജോലിചെയ്യുന്നതായി ആപ്പിള്‍ സമ്മതിച്ചിരുന്നു. ആല്‍ഫാബെറ്റ്, ജനറല്‍ മോട്ടേഴ്‌സ്, സൂക്‌സ്, തുടങ്ങിയ കമ്പനികളും ഡ്രൈവറില്ലാ കാറുകള്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്.
https://www.facebook.com/Malayalivartha