ഇരുട്ടില്‍ തിളങ്ങി നില്‍ക്കുന്ന സ്റ്റേജില്‍ ആപ്പിള്‍ മേധാവി വീണ്ടും എത്തുന്നു; സെപ്തംബര്‍ 12ന് മൂന്ന് പുതിയ മോഡലുകളുമായി ആപ്പിൾ വിപണിയിലേക്ക്
സ്മാർട്ഫോൺ രംഗത്ത് വമ്പൻ റെക്കോർഡുകൾ ഒരുക്കിയ ആപ്പിൾ തങ്ങളുടെ പുത്തൻ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങുകയാണ്. സെപ്തംബര്‍ 12ന് കാലിഫോര്‍ണിയയിലെ കുപെര്‍ടിനോയിലുള്ള ആപ്പിള്‍ ആസ്ഥാനത്തെ സ്റ്റീവ് ജോബ്സ് തിയേറ്ററില്‍ പുതിയ ഗാഡ്ജറ്റുകള്‍ അവതരിപ്പിക്കുന്ന പരിപാടിയിലാകും തങ്ങളുടെ മൂന്ന് പുതിയ മോഡലുകൾ അവതരിപ്പിക്കുക.
അതേസമയം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള മാധ്യമപ്രവര്‍ത്തകര്‍, സ്മാര്‍ട്ട്ഫോണ്‍ നിരൂപകര്‍, ആപ്പിള്‍ കമ്പനിയുടെ പങ്കാളികള്‍ തുടങ്ങിയവര്‍ക്ക് ചടങ്ങിലേയ്ക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഐഫോണ്‍ Xന്റെ (iPhone X) പിന്‍ഗാമിയായി വരാന്‍ സാധ്യതയുള്ള പുതിയ മൂന്ന് മോഡലുകളേക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ഇതിനകം തന്നെ പ്രചരിച്ചു കഴിഞ്ഞു. 5.8 ഇഞ്ച് ഒ.എല്‍.ഇ.ഡി ഡിസ്‌പ്ലേയോടുകൂടിയ പുതിയ ഐഫോണ്‍ X, 6.5 ഇഞ്ച് ഒ.എല്‍.ഇ.ഡി പാനലോടുകൂടിയ ഐഫോണ്‍ X പ്ലസ്, 6.1 ഇഞ്ച് എല്‍.സി.ഡി സ്‌ക്രീനോടുകൂടിയ മറ്റൊരു ഫോണ്‍ എന്നിവ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുതുതായി അവതരിപ്പിക്കുന്ന എല്ലാ മോഡലുകളിലും ഐഫോണ്‍ ടണ്ണിലേതു പോലെത്തന്നെ എഡ്ജ് റ്റു എഡ്ജ് ഡിസ്‌പ്ലേയായിരിക്കും ഉണ്ടായിരിക്കുക. അതേസമയം ബയോമെട്രിക് സംവിധാനങ്ങളോട് കൂടിയ ഫേസ് ഐഡിയും പുതിയ മോഡലുകളിൽ ഉൾപ്പെടുത്തുമെന്നും സൂചനകളുണ്ട്.
സംഭവങ്ങൾ ഇങ്ങനെയാണെങ്കിലും പരിപാടിയുടെ വിശദാംശങ്ങള്‍ ആപ്പിള്‍ ഇതുവരെയും ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ആപ്പിള്‍ വാച്ച് സീരീസ് 4ഉം, മാക്ബുക്ക് എയറിന്റെ പുതിയ റെറ്റിന ഡിസ്പ്ലേ മോഡലും അന്ന് അവതരിപ്പിക്കുമെന്നും അഭ്യൂഹങ്ങൾ ഉണ്ട്.
https://www.facebook.com/Malayalivartha