നവീകരണം; ലോകവ്യാപകമായി ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം നിലച്ചു
സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി സമൂഹമാധ്യമമായ ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം ആഗോളവ്യാപകമായി തടസപ്പെട്ടു. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച പുലര്‍ച്ച 2.20ഓടെയാണ് ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം നിലച്ചത്. ഒരു മണിക്കൂറിലേറെ കഴിഞ്ഞാണ് പ്രവര്‍ത്തനം പുനരാംരംഭിച്ചത്. മുമ്പ് പലതവണ ഇത്തരത്തില്‍ ഫേസ്ബുക്കിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിട്ടുണ്ട്. എന്നാല്‍ അന്നൊക്കെ അതിവേഗത്തില്‍ പ്രശനം പരിഹരിക്കാന്‍ അധികൃതര്‍ക്ക് സധിച്ചിരുന്നു
ആവശ്യമായ ചില നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഏതാനും നിമിഷത്തേക്ക് പ്രവര്‍ത്തനം നിലയ്ക്കുമെന്നായിരുന്നു ഫേസ്ബുക്ക് അധികൃതര്‍ നല്‍കിയിരുന്ന മുന്നറിയിപ്പ്. പ്രവര്‍ത്തനം തടസപ്പെട്ടതോടെ ഇതുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അനുബന്ധ സമൂഹമാധ്യമമായ ഇന്‍സ്റ്റാഗ്രാം, സന്ദേശങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്ന മെസെഞ്ചര്‍ എന്നിവയുടെ പ്രവര്‍ത്തനത്തിലും തടസങ്ങള്‍ നേരിട്ടിരുന്നു.
എഴുതി തയാറാക്കിയ സന്ദേശങ്ങള്‍ മെസെഞ്ചറിലൂടെ മാത്രമാണ് ഒരു മണിക്കൂര്‍ നേരത്തേക്ക് കൈമാറാന്‍ കഴിഞ്ഞിരുന്നത്. ചിത്രങ്ങളോ ശബ്ദസന്ദേശങ്ങളോ മെസെഞ്ചറിലൂടെ അയക്കുന്നതിനും തടസം നേരിട്ടിരുന്നു.
https://www.facebook.com/Malayalivartha