'മേക്ക് ഇന്‍ ഇന്ത്യ' യുടെ ഭാഗമായി അമേരിക്കന്‍ നിര്‍മ്മിത പോര്‍വിമാനമായ എഫ്16 ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും
ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡും ലോക്ക്ഹീഡ്മായി ചേര്‍ന്ന് അത്യാധുനിക പോര്‍വിമാനം എഫ്–16 ഇന്ത്യയില്‍ നിര്‍മിക്കുന്നു. അമേരിക്ക ഉള്‍പ്പടെ നിരവധി രാജ്യങ്ങള്‍ ഉപയോഗിക്കുന്ന അത്യാധുനിക പോര്‍വിമാനമാണ് എഫ്–16. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ എക്‌സ്‌ക്ലൂസീവ് ആയി തന്നെ എഫ്–16 നിര്‍മ്മിക്കും.
ഇന്ത്യന്‍ വ്യോമസേനക്കുവേണ്ടി 114 കോംപാക്ട് വിമാനങ്ങള്‍ നിര്‍മിക്കാനുള്ള 15 ബില്യന്‍ ഡോളറിന്റെ കരാര്‍ ലോക്ക്ഹീഡ് സ്വന്തമാക്കിയിട്ടുണ്ട്. വേണ്ടിവന്നാല്‍ അസംബിള്‍ ചെയ്യുന്നതിനപ്പുറം ലോക്ക്ഹീഡിന്റെ മുഴുവന്‍ നിര്‍മാണവും ഇന്ത്യയിലേക്ക് മാറ്റും. ഇന്ത്യയില്‍ നിര്‍മിക്കുന്ന എഫ്–16 എല്ലാം കൊണ്ടും വ്യത്യസ്തതയുള്ളതായിരിക്കും. ഇന്ത്യയുടെ പദ്ധതികള്‍ക്ക് ഗുണകരമാകുന്ന രീതിയിലാണ് എഫ്–16 നിര്‍മ്മിക്കുക. വിപണിയില്‍ അത്തരമൊരു പോര്‍ വിമാനം മറ്റൊരു കമ്പനിയും ഇറക്കിയിട്ടുണ്ടാവില്ലെന്നും ലോക്ക്ഹീഡ് ഉറപ്പുനല്‍കുന്നുണ്ട്.
ഇന്ത്യന്‍ വ്യോമസേനയ്ക്ക് മീഡിയം വെയ്റ്റ് വിഭാഗത്തില്‍ ഒറ്റ എന്‍ജിനുള്ള ഇരുന്നൂറോളം യുദ്ധ വിമാനങ്ങള്‍ ആവശ്യമുണ്ടെന്നാണു പ്രതിരോധ വിദഗ്ധര്‍ കണക്കാക്കുന്നത്. ഹൈദരാബാദിലാണ് എഫ്–16 നിര്‍മ്മാണ പ്ലാന്റ് തുടങ്ങുന്നത്. ഇവിടെ നിന്ന് മറ്റു രാജ്യങ്ങള്‍ക്ക് വേണ്ട പോര്‍വിമാനങ്ങള്‍ നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. നിലവില്‍ ഈ ഇനത്തില്‍ പെടുന്ന എഫ്–16 വിമാനങ്ങള്‍ വ്യോമസേന ഉപയോഗിക്കുന്നില്ല.
അതേസമയം, സ്വീഡന്‍ കമ്പനിയായ സാബും ഇന്ത്യയില്‍ പോര്‍വിമാന നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുന്നതിനായി രംഗത്തുണ്ട്. ലോക്ക്ഹീഡി മാര്‍ട്ടില്‍ എഫ്–16 ഓഫര്‍ ചെയ്യുമ്പോള്‍ സാബ് നിര്‍മ്മിക്കുക ഗ്രിപെന്‍ വേര്‍ഷന്‍ യുദ്ധ വിമാനമാണ്.
ഇന്ത്യ ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ പ്ലാന്റ് തുടങ്ങി വിമാനങ്ങള്‍ കയറ്റുമതി ചെയ്യാനാണ് പദ്ധതി. നിലവില്‍ ഫോര്‍ട്ട്‌വര്‍ത്ത്, ടെക്‌സാസ് എന്നിവിടങ്ങളിലെ ലോക്ക്ഹീഡ് പ്ലാന്റുകളുടെ പ്രവര്‍ത്തനം തെക്കന്‍ കാലിഫോര്‍ണിയയിലെ ഗ്രീന്‍വില്ലെയിലേക്ക് മാറ്റുകയാണ്.
https://www.facebook.com/Malayalivartha