വാഹന മേഖലയില്‍ വൈദ്യുത, പാരമ്പര്യേതര ഊര്‍ജ്ജത്തിന് ഊന്നല്‍ നല്‍കാന്‍ വാഹന നിര്‍മ്മാതാക്കളോട് മോദി
കാലാവസ്ഥാമാറ്റത്തെ പ്രതിരോധിക്കാന്‍ വാഹനങ്ങളെ വൈദ്യുത, പാരമ്പര്യേതര ഊര്‍ജ്ജത്തിലേക്ക് മാറാന്‍ നയരൂപീകരണ നടപടികള്‍ സ്വീകരിക്കുന്ന പശ്ചാത്തലത്തിലാണ് രാജ്യം ആഗോള ഗതാഗത ഉച്ചകോടിക്ക് വേദിയൊരുക്കുന്നത്. പൊതുഗതാഗതത്തിനും ശുദ്ധ ഊര്‍ജത്തിനും ഊന്നല്‍ നല്‍കാന്‍ വൈദ്യുതി വാഹന മേഖലയില്‍ നിക്ഷേപം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും വാഹന നിര്‍മാതാക്കളോട് ആവശ്യപ്പെട്ടു. പ്രമുഖ വാഹന നിര്‍മാതാക്കള്‍ പങ്കെടുക്കുന്നു. ലോകത്തെ ഏറ്റവും വലിയ വാഹന വിപണികളിലൊന്നാണ് ഇന്ത്യ.
കാലാവസ്ഥാ മാറ്റത്തെ ചെറുക്കാന്‍ 'ക്ലീന്‍ എനര്‍ജി' അനിവാര്യമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു അതിനുള്ള ശ്രമത്തില്‍ മുന്‍പന്തിയിലാണ് ഇന്ത്യ. ഈടു നില്‍ക്കുന്ന ബാറ്ററി മുതല്‍ ചാര്‍ജിങ് സ്‌റ്റേഷനുകള്‍ വരെ ബന്ധപ്പെട്ട എല്ലാ രംഗത്തും നിക്ഷേപം വരണം. പൊതുഗതാഗതത്തിനു മുന്‍തൂക്കം നല്‍കി സ്വകാര്യവാഹനങ്ങള്‍ കുറയണം. 100 സ്മാര്‍ട് സിറ്റികളും അടിസ്ഥാനസൗകര്യ പദ്ധതികളുമായി ലോകത്ത് ഏറ്റവും വേഗത്തില്‍ വികസിക്കുന്ന സമ്പദ്‌വ്യവസ്ഥയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുക
എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനും മലിനീകരണം ഇല്ലാതാക്കുന്നതിനും രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് ഗതാഗത മന്ത്രി പറഞ്ഞു. വൈദ്യുതി വാഹനങ്ങള്‍ക്ക് ജിഎസ്ടി 12% മാത്രംമാണ്. വൈദ്യുതിയും പാരമ്പര്യേതര ഊര്‍ജവും ഉപയോഗിക്കുന്ന വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് സര്‍ക്കാരിന്റെ നയം. ഭാവിയിലേക്ക് കൂടുതല്‍ ഉന്നല്‍ നല്‍കി നിര്‍മ്മാതാക്കള്‍ മനോഭാവം മാറ്റണമെന്നും അദ്ദേഹം പറഞ്ഞു
https://www.facebook.com/Malayalivartha