റിലയൻസ് ജിയോ ഫോൺ 2 സ്വന്തമാക്കാൻ വീണ്ടും അവസരം; ഫ്‌ളാഷ് സെയിൽ ഈ മാസം 12 ന്
റിലയൻസ് ജിയോ എന്ന ടെലികോം കമ്പനിയുടെ പെട്ടെന്നുള്ള വളർച്ചയ്ക്ക് ഏറെ സഹായിച്ച ഒന്നാണ് ജിയോയുടെ ഫീച്ചര്‍ ഫോണ്‍ മോഡലുകൾ. വളരെ കുറഞ്ഞ വിലയിൽ ഉപഭോക്താക്കക്കൾക്ക് ലഭ്യമാകുന്നതു കൊണ്ടു തന്നെ മോഡലുകൾക്ക് ഏറെ പ്രചാരം നേടാനായിരുന്നു.
അതേസമയം ജിയോയുടെ രണ്ടാമത്തെ മോഡല്‍ ഫീച്ചര്‍ ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വീണ്ടും അവസരം ഒരുക്കിയിരിക്കുകയാണ് കമ്പനി. കഴിഞ്ഞ ദിവസം നടന്ന ഫ്‌ളാഷ് സെയിലില്‍ മികച്ച പ്രതികരണമുണ്ടായതോടെയാണ് വീണ്ടും ജിയോ ഫ്ലാഷ് സെയില്‍ പ്രഖ്യാപിച്ചത്. ഈ മാസം 12 നാണ് ജിയോ ഫോണ്‍ 2 സ്വന്തമാക്കാന്‍ അവസരം ലഭിക്കുക.
ഇത് നാലാം തവണയാണ് ജിയോ ഫോണ്‍ 2 ഫ്‌ളാഷ് സെയില്‍ സംഘടിപ്പിച്ചിരിക്കുന്നത്. ജിയോയുടെ വെബ്‌സൈറ്റായ ജിയോ ഡോട്ട് കോം (jio.com)വഴിയാണ് വില്‍പ്പന നടത്തുക. ഉച്ചയ്ക്ക് 12 മണിക്ക് ജിയോ സൈറ്റില്‍ ഫോണിന്റെ വില്‍പ്പനയ്ക്ക് തുടക്കമാകും. ചുരുക്കം ഫോണ്‍ മാത്രമാണ് ലഭ്യമാക്കുകയെന്നാണ് വ്യക്തമാകുന്നത്.
ക്വാര്‍ട്ടി കീബോര്‍ഡാണ് ഫോണിന്റെ പ്രത്യേകത. മറ്റു കമ്പനിയുടെ സിം കാര്‍ഡ് ഇടാനും കഴിയും. എന്നാല്‍ ഡ്യൂവല്‍ സിം കാര്‍ഡിനുള്ള സംവിധാനത്തില്‍ ജിയോ സിമ്മിനാണ് മുന്‍ഗണന. കുറഞ്ഞ സ്‌റ്റോക്ക് മാത്രമാണ് വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ വില്‍പ്പന ആരംഭിച്ച് ഉടന്‍ വെബ്‌സൈറ്റില്‍ ഓര്‍ഡര്‍ നല്‍കേണ്ടതാണ്. അഞ്ചു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ ഉപഭോക്താക്കളുടെ കൈകളില്‍ ഫോണ്‍ എത്തുവാനുള്ള നടപടികള്‍ കമ്ബനി സ്വീകരിച്ചിട്ടുണ്ട്.
2999 രൂപ വില വരുന്ന ഫീച്ചര്‍ ഫോണില്‍ 49, 99, 153 എന്നി നിരക്കുകളില്‍ ആരംഭിക്കുന്ന റീചാര്‍ജുകള്‍ തെരെഞ്ഞെടുക്കാന്നുള്ള സൗകര്യവും ഫ്‌ളാഷ് സെയില്‍സില്‍ ലഭ്യമാക്കും. 2.4 ഇഞ്ച് ക്യൂവിജിഎ ഡിസ് പ്ലേയാണ് ജിയോ ഫീച്ചര്‍ ഫോണില്‍ നല്‍കീരിക്കുന്നത്. 512 എംബി റാമും, നാലു ജിബി ഇന്റ്റേര്‍ണല്‍ സ്‌റ്റോറേജും ഫോണില്‍ ലഭ്യമാക്കിയിട്ടുണ്ട്. എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ സ്‌റ്റോറേജ് ശേഷി ഉയര്‍ത്താനും കഴിയും.
https://www.facebook.com/Malayalivartha