സാംസങ് ഇന്ത്യയുടെ ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ സെന്റര്‍ ബംഗലൂരുവില്‍ തുടക്കംകുറിച്ചു
കൊറിയന്‍ ടെക്ക് ഭീമനായ സാംസങ് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ സെന്റര്‍ ബംഗലൂരുവില്‍ തുറന്നു. കഴിഞ്ഞ ജൂലൈയില്‍ നോയിഡയില്‍ മൊബൈല്‍ ഫാക്ടറി തുറന്നതിന് പിന്നാലെയാണിത്. ഇത്തരം കൂടുതല്‍ സെന്ററുകള്‍ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ സ്ഥാപിക്കാന്‍ കമ്പനി ആഗ്രഹിക്കുന്നതായി സാംസങ് ഇന്ത്യ അറിയിച്ചു.
വിര്‍ച്വല്‍ റിയാലിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്സ് എന്നിവയുമായി ബന്ധപ്പെട്ട ഉല്പന്നങ്ങള് ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
ബ്രിഗേഡ് റോഡിലെ ഓപ്പറാ ഹൗസിലാണ് സാംസങ് മൊബൈല്‍ സെന്റര്‍ തുടങ്ങിയിരിക്കുന്നത്. സാംസങ് ഓപ്പറ ഹൗസ് എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. 4 ഡി സ്വേ ചെയര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. വൈഫൈ സേവനവും ഇവിടെ ലഭ്യമാണ്.
https://www.facebook.com/Malayalivartha