ആപ്പിളിന്റെ ഈ വര്‍ഷത്തെ മൂന്ന് പുതിയ മോഡലുകൾ ഇന്ന് അവതരിപ്പിക്കും; വിപണിയിലെത്തുന്നത് സെപ്റ്റംബർ 21ന്
മൊബൈല്‍ നിര്‍മ്മാണ മേഖലയിലെ ആഗോള ഭീമന്‍മാരായ ആപ്പിളിന്റെ ഈ വര്‍ഷത്തെ മൂന്ന് പുതിയ ഐഫോൺ മോഡലുകൾ ഇന്ന് പുറത്തിറക്കും. ബുധനാഴ്ച രാത്രി ഇന്ത്യന്‍ സമയം 10.30 ന്കാലിഫോർണിയയിലെ ആപ്പിൾ പാർക്ക് ക്യാമ്പസിൽ സ്റ്റീവ് ജോബ്സ് തിയറ്ററിൽ നടക്കുന്ന ചടങ്ങിലാണ് ഐഫോണുകൾ അവതരിപ്പിക്കുക.
ആപ്പിൾ ഐഫോൺ Xs, ഐഫോൺ XS പ്ലസ്, ഐഫോൺ Xc അല്ലെങ്കിൽ ഐഫോൺ XR എന്നീ മോഡലുകളാണ് ഇന്ന് പുറത്തിറക്കുന്നത്. പുതിയ ഐപാഡുകൾ, ആപ്പിൾ വാച്ച് 4, പുതിയ മാക്ബുക്ക്, എയർപോഡ്സ് എന്നിവയും ചടങ്ങിൽ പുറത്തിറക്കും.
ആപ്പിൾ ഐഫോൺ Xs, ഐഫോൺ Xs പ്ലസ്
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐഫോൺ X (ഐഫോൺ 10)ൻെറ പിൻഗാമിയായ ഇവയാണ് ചടങ്ങിലെ താരം. Xsന് 5.8 ഇഞ്ച് ഡിസ്പ്ലേയാണുള്ളതെന്ന് റിപ്പോർട്ടുകളുണ്ട്. ഐഫോൺ X പ്ലസിന് 6.5 ഇഞ്ച് ഡിസ്പ്ലേ സ്ക്രീനാണുള്ളത്. ഐ ഫോൺ പുറത്തിറക്കുന്ന ഏറ്റവും വലിയ മോഡലാണ് ഇത്. OLED display, എഡ്ജ് ടു എഡ്ജ് ഡിസൈൻ എന്നിവയും ഉണ്ട്. ആപ്പിൾ പെൻസിൽ എന്ന പുത്തൻ ഉപകരണം ഈ ഐഫോണുകളിൽ സപ്പോർട്ട് ചെയ്യും. എന്നാൽ ഈ വർഷം ഈ സവിശേഷത വരുന്നില്ല എന്ന് പ്രശസ്ത ആപ്പിൾ അനലിസ്റ്റ് മംഗ് ചൈ-കുയോ സൂചിപ്പിച്ചു.
ആപ്പിൾ ഐഫോൺ Xs, ഐഫോൺ XS പ്ലസ് എന്നിക്ക് 4 ജിബി റാം ഉണ്ടായിരിക്കും. ഡ്യുവൽ-റിയർ ക്യാമറയിൽ എന്തൊക്കെ പ്രത്യേകതകൾ ഒളിപ്പിച്ചിരിക്കുന്നെന്ന് കാത്തിരിക്കുകയാണ് ലോകം. 3000-3400 mAh 2 സെൽ ബാറ്ററിയാണ് ആപ്പിൾ ഐഫോൺ എക്സസ് പ്ലസിൽ ഉപയോഗിക്കുന്നത്. ഐഫോൺ Xsന് 2600 mAh ബാറ്ററി ആയിരിക്കും. ഭാവിയിൽ ആപ്പിൾ അവതരിപ്പിക്കുന്ന 5G സപ്പോർട്ട് നിശ്ചയമില്ലെങ്കിലും കമ്പനിയുടെ ഏറ്റവും പുതിയ പ്രോസസ്സർ A12 ചിപ്സെറ്റ് ആയിരിക്കും ഫോണിൽ. പുതിയ രണ്ട് ഐഫോണുകളിലും iOS 12 പ്രവർത്തിക്കും.
ഐഫോൺ XR
6.1 ഇഞ്ച് എൽ.സി.ഡി ഡിസ്പ്ലേ കരുത്തിലാണെങ്കിലും മറ്റ് മോഡലുകളെ പോലെ ഒരു OLED സ്ക്രീൻ അല്ല ഇതിനുള്ളത്. എഡ്ജ് ടു എഡ്ജ് ഡിസ്പ്ലേ ഡിസൈൻ, ഫേസ് ഐ.ഡി എന്നിവയുമുണ്ട്. ബാക്കിൽ ഒറ്റ ക്യാമറയാണുള്ളത്. ഫ്രണ്ട് ഡിസൈൻ അലുമിനിയത്തിലാണ്. മറ്റ് രണ്ട് വേരിയൻറുകളേപ്പോലെ സ്റ്റെയിൻലെസ് സ്റ്റീലിൽ അല്ല. ഗ്ലാസ് ബാക്ക് ഡിസൈൻ ഈ വേരിയന്റിലും തുടരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ സിംഗിൾ റിയർ ക്യാമറയാണ് വലിയ വ്യത്യാസം. ആപ്പിൾ ഐഫോൺ Xr ഐഒഎസ് 12ലാണ് പ്രവർത്തിക്കുക. മറ്റ് രണ്ടു പതിപ്പിലും 4 ജിബിയിൽ നിന്ന് വ്യത്യസ്തമായി 2 ജിബി റാം മാത്രമേ ഇതിൽ ഉണ്ടാകു എന്നാണ് റിപ്പോർട്ടുകൾ. ഈ മോഡൽ സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ വിൽപ്പനക്കെത്തില്ല.
ഐഫോൺ ലോഞ്ചിൻറെ ഏറ്റവും കൂടുതൽ പ്രധാനപ്പെട്ട ഭാഗമാണ് ഉൽപന്നങ്ങളുടെ വില. ഇന്ത്യൻ വിപണയിലെ അതിൻറെ വിലയെക്കുറിച്ച് സ്ഥിരീകരിക്കാനായിട്ടില്ല. സെപ്തംബർ 14മുതൽ പുതിയ ഐഫോൺ എക്സസ് മുൻകൂർ ഓർഡർ ചെയ്യാൻ കഴിയുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. മുൻകൂർ ഓർഡറുകൾ ആരംഭിച്ച് ഏകദേശം ഒരു ആഴ്ച കഴിഞ്ഞു സെപ്റ്റംബർ 21ന് വിപണിയിൽ ഫോണെത്തും.
https://www.facebook.com/Malayalivartha